ഏഷ്യൻ ഗെയിംസ്: സ്വർണത്തിളക്കത്തിൽ അശ്വാഭ്യാസ ടീം
September 26, 2023 4:16 PM

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ചരിത്ര നേട്ടവുമായി ഇന്ത്യയുടെ അശ്വാഭ്യാസ ടീം. 41 വർഷത്തിന് ശേഷം അശ്വാഭ്യാസ ഡ്രെസ്സജ് ഇനത്തിൽ സ്വർണം. സുദിപ്തി ഹജേല, ദിവ്യകൃതി സിംഗ്, ഹൃദയ് ഛെദ്ദ, അനുഷ് അഗര്‍വാള എന്നിവരടങ്ങിയ ടീമാണ് ഒന്നാമതെത്തിയത്. 209.205 ആണ് ഇന്ത്യയുടെ സ്കോർ.
സെയ്‌ലിങ്ങിൽ നേഹ ഠാക്കൂർ വെള്ളിയും ഇബാദ് അലി, വിഷ്ണു ശരവണൻ എന്നിവർ വെങ്കലവും നേടി. ഇതോടെ മൂന്നു സ്വർണവും നാലു വെള്ളിയും എട്ടു വെങ്കലവുമായി ഇന്ത്യ മെഡൽപട്ടികയിൽ 15ാം സ്ഥാനത്താണ്. 78 മെഡലുകളുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here