‘പിന്തുണ വെറുപ്പിന്റെ പ്രചാരണ വേദിയാക്കരുത്’; പക്വതയോടെ പ്രതികരിച്ച് ആസിഫ് അലി

രമേശ് നാരായണന്‍ വിവാദത്തില്‍ പക്വതയോടെ പ്രതികരിച്ച് നടന്‍ ആസിഫ് അലി. വിവാദത്തില്‍ തനിക്ക് നല്‍കുന്ന പിന്തുണ വെറുപ്പിന്റെ പ്രചാരണ വേദിയാക്കരുതെന്നാണ് ആസിഫലിയുടെ പ്രതികരണം. വിവാദത്തിന് ശേഷം ആദ്യമായി പങ്കെടുത്ത പൊതുപരിപാടിയിലായിരുന്നു നടന്റെ പ്രതികരണം. കൊച്ചി സെന്റ് ആല്‍ബേര്‍ട്‌സ് കോളേജില്‍ സിനിമയുടെ പ്രമോഷനായാണ് നടനെത്തിയത്. വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നതിനിടയിലാണ് വിവാദത്തിലും പ്രതികരണമുണ്ടായത്.

തന്റെ വിഷമങ്ങളും പ്രശ്‌നങ്ങളും തന്റേത് മാത്രമാണെന്നായിരുന്നു ആസിഫലിയുടെ പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്ന പിന്തുണയില്‍ സന്തോഷമുണ്ട്. എന്നാല്‍ അത് വെറുപ്പിന്റെ പ്രചാരണ വേദിയാക്കരുതെന്നും ആസിഫലി ആവശ്യപ്പെട്ടു.

എം.ടി.വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ‘മനോരഥങ്ങളു’ടെ ട്രെയ്ലര്‍ ലോഞ്ചിനിടെയാണ് വിവാദം. നടന്‍ ആസിഫ് അലിയില്‍ നിന്നും മൊമന്റോ സ്വീകരിക്കാന്‍ രമേശ് നാരായണന്‍ തയ്യാറാകാത്തതാണ് വിവാദത്തിനു വഴിവച്ചത്. രമേശ് നാരായണന് മൊമന്റോ സമ്മാനിക്കാന്‍ സംഘാടകര്‍ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാല്‍ ആസിഫ് അലിയില്‍നിന്ന് രമേശ് നാരായണന്‍ സ്വീകരിച്ചില്ല. പകരം സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയില്‍നിന്ന് പുരസ്‌കാരമെടുത്ത് ജയരാജിനു കൈമാറി. തുടര്‍ന്ന് ജയരാജ് രമേഷ് നാരായണന് പുരസ്‌കാരം നല്‍കുകയായിരുന്നു. ആസിഫ് അലിയോട് സംസാരിക്കാന്‍ രമേശ് നാരായണന്‍ തയ്യാറായതുമില്ല.

വിവാദം കനത്തതോടെ രമേശ് നാരായണന്‍ പ്രതികരണവുമായി രംഗത്തെത്തി. ആസിഫിനെ ശ്രദ്ധിച്ചില്ലെന്നത് വാസ്തവമാണെങ്കിലും അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ലെന്ന് രമേശ് നാരായണന്‍ പ്രതികരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top