മാജിക്കിന്റെ വിസ്മയം തീർക്കാൻ ‘ഹൗഡിനി’; നായകനായി ആസിഫ് അലി

ആസിഫ് അലി നായകനാകുന്ന ചിത്രം ‘ഹൗഡിനി – ദി കിങ് ഓഫ് മാജിക്ക്’ ന്റെ ചിത്രീകരണം ഇന്നാരംഭിച്ചു. വെള്ളം, മേരി ആവാസ് സുനോ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ജി പ്രജേഷ് സെൻ ആണ് സംവിധാനം. ബോളിവുഡ് സംവിധായകൻ ആനന്ദ് എൽ റായിയുടെ കളർ യെല്ലോ പ്രൊഡക്ഷൻസ് മലയാള സിനിമയുമായി കൈ കോർക്കുന്ന ആദ്യ ചിത്രമാണ് ഹൗഡിനി. കളർ യെല്ലോ പ്രൊഡക്ഷൻസ്, കർമ മീഡിയ ആൻഡ് എന്റർടെയിന്റ്മെന്റ്സ്, ശൈലേഷ്. ആർ. സിങ് ഒപ്പം പ്രജേഷ് സെൻ മൂവി ക്ലബും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

പേര് സൂചിപ്പിച്ചതുപോലെ ജാലവിദ്യയുടെ ലോകം തുറന്നുകാട്ടുന്ന ചിത്രം, ഒരു യുവാവിന്റെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് കാണിക്കുന്നു. നൗഷാദ് ഷെരീഫ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയിൽ കോഴിക്കോട്, രാജസ്ഥാൻ തുടങ്ങിയവയാണ് പ്രധാന ലൊക്കേഷനുകൾ. ബിജിബാൽ സംഗീതം ഒരുക്കും. ബിജിത്ത് ബാലയാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. മലയാളം – തമിഴ് സിനിമാരംഗത്തെ നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കും. ബി-ടെക് സിനിമയ്ക്ക് ശേഷം ആസിഫ് അലി – മൃദുൽ നായർ കൂട്ടുകെട്ടിൽ നിർമ്മിച്ച ചിത്രം കാസർഗോൾഡ് വരുന്ന 15 ന് റിലീസ് ചെയ്യും. വിനായകനും സണ്ണി വെയ്‌നും സിനിമയിൽ പ്രധാന കഥാപാത്രങ്ങളാണ്.

കിഷ്‌കിന്ധ കാണ്ഡം, ആസിഫ് അലി, ബിജു മേനോൻ ഒരുമിച്ചഭിനയിക്കുന്ന ജിസ് ജോയ് ചിത്രം, പുതുമുഖ സംവിധായകൻ അർഫാസ് ആയുബ് ചിത്രം എന്നിവയാണ് ആസിഫ് അലിയുടെ മറ്റു സിനിമ വിശേഷങ്ങൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top