മമ്മൂട്ടിയെ ആളുകള്‍ ഒളിച്ചിരുന്നു കല്ലെറിയുന്നെന്ന് ആസിഫ് അലി; ‘ഇതൊന്നും പുള്ളിയെ ബാധിക്കില്ല’; മമ്മൂട്ടി എത്രയോ മുകളിലെന്നും താരം

പി.ടി. രത്തീന സംവിധാനം ചെയ്ത പുഴു എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്‍ മമ്മൂട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതികരണവുമായി ആസിഫ് അലി. സ്വന്തം വ്യക്തിത്വം പോലും വെളിപ്പെടുത്താത്ത കുറേപേര്‍ ഒളിച്ചിരുന്ന് മമ്മൂട്ടിയെ കല്ലെറിയുകയാണെന്നും എന്നാല്‍ ഇതൊന്നും അദ്ദേഹത്തെ ബാധിക്കില്ലെന്നും ആസിഫ് അലി പറഞ്ഞു. തന്റെ പുതിയ ചിത്രം തലവന്റെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

“നമ്മള്‍ ഒളിച്ചിരുന്ന് കല്ലെറിയുക എന്ന് പറയില്ലേ. ആ ഒരു സ്വഭാവം ആണ് സോഷ്യല്‍ മീഡിയയില്‍ കാണിക്കുന്നത്. സ്വന്തം ഐഡന്റിറ്റി പോലും വെളിപ്പെടുത്താതെ കുറേ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇരുന്ന് എന്തൊക്കെയോ പറയുകയാണ്. അതിനെക്കാള്‍ എത്രയോ മുകളിലാണ് അദ്ദേഹം. നമ്മള്‍ അതിനെ പറ്റി കേള്‍ക്കാനോ അന്വേഷിക്കാനോ ഒന്നും പോകരുത്. മമ്മൂക്കയുടെ ആറ്റിറ്റ്യൂഡും അങ്ങനെ തന്നെ ആയിരിക്കും. മമ്മൂക്ക ഒരിക്കലും അതിനെ മനസിലേക്ക് എടുക്കുകയോ അതിനെപ്പറ്റി ആലോചിക്കുകയോ ചെയ്യുന്നുണ്ടാവില്ല,” എന്നാണ് ആസിഫ് അലി പറഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top