ഭക്ഷണത്തിനൊപ്പം കൂടുതൽ സവാള ആവശ്യപ്പെട്ടപ്പോൾ സ്വിഗ്ഗി ചെയ്തത്; വെറും 39 രൂപയ്ക്ക് കസ്റ്റമേഴ്സിന് ‘ഉള്ളി സ്പെഷ്യല്‍ ഓഫർ’
സ്വിഗ്ഗിയിൽ ഭക്ഷണം ഓർഡർ ചെയുന്നതിനോടൊപ്പം സവാള ആവശ്യപ്പെട്ടത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഫുഡ് ഡെലിവറി ആപ്പിൽ ഓർഡറിനൊപ്പം റസ്റ്റോറൻ്റിനോട് കൂടുതൽ ഉള്ളി അയക്കാൻ ആവശ്യപ്പെടുകയും ചെയ്തതാണ് ഇപ്പോൾ ചർച്ചാ വിഷയം. സവാള വില വളരെ കൂടിയതിനാൽ തനിക്ക് വാങ്ങാൻ കഴിയില്ല. അതിനാൽ കുറച്ച് ഉള്ളി അധികം ഓർഡറിനൊപ്പം കസ്റ്റമർ ആവശ്യപ്പെടുകയായിരുന്നു. സോഷ്യൽ മീഡിയയായ റെഡ്ഡിറ്റിൽ ഇതിൻ്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ചിരുന്നു. ഓഡർ ചെയ്തയാളുടെ ഒപ്പം താമസിക്കുന്നയാൾ ഷെയർ ചെയ്ത പോസ്റ്റിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
Also Read: ട്രെയിന്‍ യാത്രയ്ക്കിടെ സൊമാറ്റോ വഴി ഭക്ഷണം; ത്രസിപ്പിക്കുന്ന അനുഭവം പങ്കുവച്ച് ടെക്കി
ഈ പോസ്റ്റ് സ്വിഗ്ഗി സഹസ്ഥാപകൻ ഫാനി കിഷൻ അദ്ദേപ്പള്ളിയുടെ ശ്രദ്ധയിപ്പെട്ടതോടെ പുതിയ ട്വിസ്റ്റും സംഭവിച്ചു. ഫാനി ഇത് എക്സിൽ ഷെയർ ചെയ്യുകയും സ്വിഗ്ഗിയുടെ വക ഒരു സർപ്രൈസ് ഫ്ലാഷ് സെയിൽ പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു. ഈ മാസം 28ന് വൈകിട്ട് ഏഴ് മണി മുതൽ എട്ട് മണിവരെ എല്ലാ ഉപഭോക്താക്കൾക്കും സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി 39 രൂപ നിരക്കിൽ ഉള്ളി എത്തിച്ചു നൽകുമെന്നായിരുന്നു പ്രഖ്യാപനം.
Also Read: ‘ഭക്ഷണത്തിന് അതിരുകളില്ല’; പണി പാളിയ സേവനം അവസാനിപ്പിച്ച് സൊമാറ്റോ
ഉപഭോക്താക്കളുടെ വിഷമം മനസിലാവുന്നുണ്ട്. വില കുറയ്ക്കാൻ കഴിയില്ലെങ്കിലും നിങ്ങൾക്കായി ഒരു ഓഫർ പ്രഖ്യാപിക്കുകയാണ്. ഡൽഹി എൻസിആറിൽ ഇന്ന് വൈകിട്ട് 7 മുതൽ 8 വരെ 39 രൂപയ്ക്ക് ഉള്ളി ലഭിക്കുമെന്നും അദ്ദേഹം കുറിച്ചു. അതേസമയം ഡൽഹിയിൽ കിലോയ്ക്ക് 70 മുതൽ 80 വരെയാണ് സവാള വില. രാജ്യത്തെ മറ്റ് സ്ഥലങ്ങളിലും ഉള്ളിവില കുതിച്ചുയരുകയാണ്. നവംബർ ആദ്യ ആഴ്ചയിൽ കേരളത്തിൽ 40-50 വരെയുണ്ടായിരുന്ന വില ഇപ്പോൾ 88- 100 നിരക്കിലാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here