‘ദിബ്രുഗഡ്’ ഉള്‍ഫയുടെ ശക്തികേന്ദ്രം; ദേശീയ പതാക പാറാത്ത ഇടം; റിപ്പബ്ലിക് ദിനത്തില്‍ എല്ലാം തിരുത്തിക്കുറിച്ച് അസം മുഖ്യമന്ത്രി

അസമിനെ തീവ്രവാദത്തിന്റെ കുടക്കീഴിലാക്കിയ സംഘടനയാണ് ഉൾഫ. റിപ്പബ്ലിക് ദിനത്തില്‍ ഉള്‍ഫ ശക്തികേന്ദ്രങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തുക പ്രയാസകരമായ കാര്യമായിരുന്നു. റിപ്പബ്ലിക് ദിനവും സ്വാതന്ത്ര്യ ദിന ആഘോഷങ്ങളും ബഹിഷ്‌കരിക്കാൻ ഉള്‍ഫ ആഹ്വാനം ചെയ്യുമായിരുന്നു. അതിനാല്‍ മുഖ്യമന്ത്രിമാര്‍ സാധാരണയായി ഗുവാഹത്തിയിലാണ് റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ പങ്കെടുക്കുക.

പക്ഷെ ഇപ്പോള്‍ അസമില്‍ സ്ഥിതിഗതികള്‍ മാറിമറിഞ്ഞിരിക്കുന്നു. തീവ്രവാദത്തിന്‍റെ നാഡീകേന്ദ്രങ്ങളിലൊന്നായിരുന്ന ദിബ്രുഗഡിലാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഇന്ന് ദേശീയ പതാക ഉയര്‍ത്തിയത്. ഉള്‍ഫ ബന്ദിന് ആഹ്വാനം നല്‍കിയിരുന്നെങ്കിലും അതൊന്നും ഇക്കുറി ദിബ്രുഗഡില്‍ ഫലവത്തായില്ല. ഇവിടെയുള്ള ഖനികർ പരേഡ് ഗ്രൗണ്ടിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്.

സായുധസേനകളുടെ പ്രത്യേക അധികാര നിയമപ്രകാരം “പ്രശ്നബാധിത പ്രദേശങ്ങൾ” ആയി തുടരുന്ന സംസ്ഥാനത്തെ നാല് ജില്ലകളിൽ ഒന്നാണ് ഇത്. “ദിബ്രുഗഢ് ആദ്യമായി റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നു. നഗരം ത്രിവർണ്ണ പതാകകളാല്‍ അലങ്കരിച്ചിരിക്കുന്നു. തീവ്രവാദ സ്വാധീനത്തിന്റെ പിടിയില്‍ നിന്നും ജില്ല വിമുക്തമാക്കപ്പെട്ടതിന്റെ തെളിവാണിത്. ഞാന്‍ അവിടെ ‘തിരംഗ’ അഴിച്ചുവിടും. ” മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ എക്‌സിലെ ഒരു പോസ്റ്റിൽ കുറിച്ചു.

സൈന്യവും സിആർപിഎഫും സുരക്ഷാ ക്രമീകരണങ്ങളിൽ പോലീസിനെ സഹായിക്കുന്നുണ്ടെന്നും സുരക്ഷ ശക്തമാക്കാൻ മറ്റ് ജില്ലകളിൽ നിന്ന് ഏകദേശം 400 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും ദിബ്രുഗഡ് എസ്പി വി.വി.രാകേഷ് റെഡ്ഡി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top