കൂട്ടബലാത്സംഗ കേസിലെ പ്രതി കൈവിലങ്ങുമായി കുളത്തില്‍ ചാടി മരിച്ചു; അസമില്‍ പ്രതിഷേധം

അസമിലെ നഗോണ്‍ ജില്ലയില്‍ ട്യൂഷന്‍ കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന 14കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് ആത്മഹത്യ ചെയ്തത്. തെളിവെടുപ്പിനിടെ തഫസുല്‍ ഇസ്ലാം എന്ന പ്രതി കുളത്തില്‍ ചാടിയാണ് ആത്മഹത്യ ചെയ്തത്. പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് കയ്യില്‍ വിലങ്ങുമായാണ് ഇയാള്‍ കുളത്തിലേക്ക് ചാടിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ അസമില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെയാണ് പ്രതിയുടെ ആത്മഹത്യയും ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരമാണ് 14കാരി ക്രൂര ബലാത്സംഗത്തിനിരയായത്. ബൈക്കില്‍ എത്തിയ മൂന്നുപേര്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ ഏകപ്രതിയാണ് ആത്മഹത്യ ചെയ്തത്.

കൂട്ട ബലാത്സംഗത്തിന് ശേഷം തെരുവില്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയെ പരിക്കുകളോടെ നാട്ടുകാരാണ് കണ്ടെത്തിയത്. പ്രതിയെ ക്രൈം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടക്കുന്നതിനിടയിലാണ് രക്ഷപ്പെട്ടാനായി കുളത്തില്‍ ചാടിയത്. മറ്റ് രണ്ട് പ്രതികള്‍ക്കായുളള അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് കടുത്തശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top