കാമുകിയെ കൊന്നശേഷം മൃതദേഹത്തിനൊപ്പം തങ്ങിയത് രണ്ട് ദിവസം; പ്രതി ആരവ് ഇപ്പോഴും ഒളിവില്‍

അസം പെണ്‍കുട്ടി മായ ഗൊഗോയിയെ കൊന്ന കേസിലെ പ്രതി കണ്ണൂര്‍ സ്വദേശി ആരവ് ഹനോയി ഇപ്പോഴും ഒളിവില്‍. നവംബര്‍ 24നാണ് ബെംഗളൂരു ഹോട്ടല്‍ മുറിയില്‍ പെണ്‍കുട്ടിയെ കൊന്ന ശേഷം ആരവ് മുങ്ങിയത്. ആരവിന്റെ കണ്ണൂരിലുള്ള വീട്ടില്‍ എത്തി പോലീസ് പരിശോധന നടത്തുകയും ബന്ധുക്കളില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്തിരുന്നു.
വിദ്യാഭ്യാസ കൺസൽറ്റൻസി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആരവ് ഐടി കമ്പനി ജീവനക്കാരി മായയെയാണ് കൊലപ്പെടുത്തിയത്. നവംബർ 23ന് ഉച്ചകഴിഞ്ഞാണ് ഇന്ദിരാനഗറിലെ ത്രീ സ്റ്റാര്‍ ഹോട്ടലില്‍ ഇവര്‍ റൂം എടുത്തത്. നവംബര്‍ 26 വരെ ഹോട്ടല്‍ മുറിയില്‍ ആരവ് ഉണ്ടായിരുന്നു. 24ന് കൊല നടന്നു എന്നാണ് പോലീസ് നിഗമനം.
മൃതദേഹത്തിനൊപ്പം രണ്ട് ദിവസം കഴിഞ്ഞ ശേഷമാണ് ആരവ് മുങ്ങിയത്. ആരവ് മുങ്ങിയെന്ന് മനസിലായപ്പോഴാണ് ഹോട്ടല്‍ മുറിയില്‍ ജീവനക്കാര്‍ പരിശോധന നടത്തിയത്. നെഞ്ചിലും തലയിലും മായക്ക് കുത്തേറ്റിട്ടുണ്ട്. കഴുത്ത് ഞെരിക്കാനുള്ള നൈലോണ്‍ കയര്‍ ആരവ് സംഘടിപ്പിച്ചിരുന്നു.
കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ ബിരുദ പഠനത്തിനു ശേഷമാണ് ആരവ് ബെംഗളൂരുവില്‍ എത്തുന്നത്. കഴിഞ്ഞ ആറ് മാസമായി മായയുമായി അടുപ്പത്തിലായിരുന്നു. എന്താണ് കൊലപാതകത്തിന് കാരണം എന്ന് വ്യക്തമല്ല. വീഡിയോകളും റീലുകളും പോസ്റ്റുചെയ്ത് മായ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. അരവിനെ ഉടന്‍ അറസ്റ്റ് ചെയ്യും എന്നാണ് പോലീസിന്റെ പ്രതികരണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here