പാക് അനുകൂല പ്രചാരണം നടത്തിയ അസംകാരൻ അറസ്റ്റിൽ; കേസ് ജാമ്യമില്ലാ വകുപ്പുപ്രകാരം

സമൂഹമാധ്യമങ്ങൾ വഴി രാജ്യവിരുദ്ധ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ അതിഥി തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ആറന്മുള നാൽക്കാലിക്കൽ പാലത്തിനു സമീപം മീൻ കച്ചവടം നടത്തുന്ന അസം സ്വദേശി എദ്ദിഷ് അലി‍യാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്.

പഹൽഗാമിലെ തീവ്രവാദി ആക്രമണത്തിനു ശേഷം ഇയാൾ പ്രകോപനപരമായ സന്ദേശങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചു. രാജ്യത്തിനും നേതാക്കൾക്കുമെതിരെ ഫോട്ടോകളും പരാമർശങ്ങളും അടങ്ങിയ പോസ്റ്റുകൾ ഷെയർ ചെയ്തു. പാക് അനുകൂല മുദ്രാവാക്യങ്ങൾ ഉൾക്കൊള്ളുന്നത് ആയിരുന്നു വിഡിയോകളും ചിത്രങ്ങളും.

ഈ നീക്കം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും ഇതിനെതിരെ നടപടി ഉണ്ടാകണമെന്നും കാണിച്ച് ബിജെപി ആറന്മുള മണ്ഡലം കമ്മിറ്റി ആണ് പോലീസിൽ പരാതി നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ആറന്മുള പോലീസ് കേസെടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top