നിയമസഭാ കയ്യാങ്കളി കേസ്: യുഡിഎഫ് എംഎൽഎമാർക്കെതിരെ പ്രത്യേകം കേസ് എടുക്കും
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ യുഡിഎഫ് എംഎൽഎമാർക്കെതിരെ പ്രത്യേകം കേസ് എടുക്കും. ഇടതു വനിതാ എംഎൽഎമാരെ ആക്രമിച്ച സംഭവത്തിലാണ് പുതിയ കേസ്. സർക്കാർ അഭിഭാഷകനാണ് ഇക്കാര്യം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചത്. മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പുതിയ തെളിവുകൾ ഒന്നും ഇല്ലാത്തതിനാൽ പഴയ കുറ്റപത്രം അനുസരിച്ചായിരിക്കും വിചാരണ.
നേരത്തെ കുറ്റപത്രം സമർപ്പിച്ച കേസിൽ, ഇടതു വനിതാ എംഎൽഎമാർ വീണ്ടും പരാതി നൽകിയതിനെത്തുടർന്നാണ് തുടരന്വേഷണം നടത്തിയത്. കോൺഗ്രസ് എംഎൽഎമാർ ആക്രമിച്ചെന്നാണ് ആരോപണം. ആരോപണം സത്യമാണെന്നുള്ള തെളിവുകൾ ലഭിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ വാച്ച് ആൻഡ് വാർഡിനെ മനഃപൂർവം ആക്രമിച്ചിട്ടില്ലെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്. ഇടതു എംഎൽഎമാരുടെ ആക്രമണത്തിലാണ് വാച്ച് ആൻഡ് വാർഡിന് പരിക്കേറ്റതെന്ന് അന്നത്തെ സ്പീക്കർ എൻ ശക്തൻ മൊഴിയും നൽകിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here