വനനിയമഭേദഗതി ബില്‍ ഇക്കുറി അവതരിപ്പിക്കില്ല; സഭയിലെ ബില്ലുകളുടെ പട്ടികയില്‍ ഭേദഗതി ബില്‍ ഉള്‍പ്പെടുത്തിയില്ല
വനനിയമഭേദഗതി ബില്‍ അവതരണത്തില്‍ കടകംമറിഞ്ഞ് സര്‍ക്കാര്‍. ബില്ലിനെതിരെയുള്ള പ്രതിഷേധം ശക്തമായതോടെയാണ് ബില്‍ അവതരണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വലിഞ്ഞത്. ഇക്കുറിയുള്ള സഭാ സമ്മേളനത്തില്‍ വനനിയമഭേദഗതി ബില്‍ അവതരിപ്പിക്കില്ല. നിയമസഭയില്‍ അവതരിപ്പിക്കേണ്ട ബില്ലുകളുടെ പട്ടികയില്‍ ഭേദഗതി ഇല്ല.
ഭേദഗതി വിവാദമായതോടെയാണ് ഒഴിവാക്കിയത്. ബില്‍ അവതരണം മാറ്റിവയ്ക്കാന്‍ വനംവകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നതാണ്. വനത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ജനങ്ങളുടെ പേരില്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാകാന്‍ വനനിയമഭേദഗതി ബില്‍ വഴി തെളിക്കും എന്ന ആരോപണം ശക്തമായിരുന്നു. വാറന്റോ മജിസ്ട്രേറ്റിന്റെ ഉത്തരവോ കൂടാതെ സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ അറസ്റ്റുചെയ്യാൻ അനുമതിനൽകുന്ന ഭേദഗതിക്കെതിരെ പരാതികള്‍ ശക്തമായിരുന്നു. ഇത് ദുരുപയോഗം ചെയ്യപ്പെടുമെന്നാണ് പ്രധാനവാദം.. ഇത് ദുരുപയോഗം ചെയ്യപ്പെടുമെന്നാണ് പ്രധാനവാദം.
ക്രൈസ്തവ സഭകളും കേരള കോണ്‍ഗ്രസ് (എം) ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയപാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധമുയര്‍ത്തുന്ന സംഘടനകളുമായും രാഷ്‌ട്രീയ കക്ഷികളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും. അതിനുശേഷമാകും വീണ്ടും ബില്‍ അവതരിപ്പിക്കുക.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here