വിസി പുറത്തായപ്പോള്‍ അസി. പ്രൊഫസര്‍ നിയമനം; കണ്ണൂര്‍ രജിസ്ട്രാർക്കെതിരെ നടപടി വേണം; ഗവര്‍ണര്‍ക്ക് പരാതി

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറെ സുപ്രീംകോടതി പുറത്താക്കിയ ദിവസം അസി. പ്രൊഫസര്‍ നിയമനം നടത്തിയെന്ന് പരാതി. വിസിയുടെ ഉത്തരവില്ലാതെ നിയമനം നടത്തിയ രജിസ്ട്രാര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അനധികൃതമായി നിയമിക്കപ്പെട്ടയാളെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവര്‍ണര്‍ക്ക്‌ പരാതി നൽകി.

വിവരാവകാശ നിയമപ്രകാരം നിയമന ഉത്തരവിന്റെ പകർപ്പ് ആവശ്യപ്പെട്ടപ്പോഴാണ് ഉത്തരവോ മറ്റ് ഔദ്യോഗിക രേഖകളോ ഒന്നുമില്ലാതെയാണ് ജോലിയിൽ പ്രവേശിപ്പിച്ചതെന്ന് സർവകലാശാല അറിയിച്ചത്. പുറത്താക്കപ്പെട്ട ഗോപിനാഥ് രവീന്ദ്രന്‍ വിസിയായിരിക്കെ തയ്യാറാക്കിയ അസി. പ്രൊഫസര്‍ റാങ്ക് ലിസ്റ്റ് ഒന്നാമനായിരുന്ന പി.ബാലകൃഷ്ണന്‍ ആണ് നിയമിക്കപ്പെട്ടത്.

ജ്യോഗ്രഫിയിലെ ജനറൽ മെറിറ്റിലെ അധ്യാപക നിയമനം ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. അതേ തസ്തികയില്‍ സംവരണ സീറ്റിലാണ് ബാലകൃഷ്ണനെ പ്രവേശിപ്പിച്ചത്. ഡോക്ടറേറ്റ് ബിരുദം നേടിയ ആറുപേരെ ഒഴിവാക്കിയാണ് ജവഹർലാൽ നെഹ്റു സർവകലാശാലയിലെ താൽക്കാലിക അധ്യാപകന്  മുന്‍ വിസി ഒന്നാം റാങ്ക് നൽകിയത്. ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്നുള്ള വിഷയവിദഗ്ധരെ ഓൺലൈനായി പങ്കെടുപ്പിച്ചായിരുന്നു ഇൻറർവ്യൂ നടത്തിയത്. ഇതും വിവാദമായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top