മണപ്പുറം ഫിനാന്‍സില്‍ നിന്ന് 20 കോടിയുമായി മുങ്ങി ജീവനക്കാരി; അന്വേഷണത്തിന് പ്രത്യേക സംഘം
തൃശൂര്‍ വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറല്‍ മാനേജറായ ധന്യമോഹനാണ് കോടികളുമായി മുങ്ങിയത്. 18 വര്‍ഷമായി ഈ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്നു ധന്യ. കൊല്ലം നെല്ലിമുക്കി സ്വദേശിയായ ധന്യ തൃശൂര്‍ തിരുപഴഞ്ചേരി അമ്പലത്തിനടുത്തുള്ള വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. 2019മുതല്‍ നടത്തിയ തട്ടിപ്പിലൂടെയാണ് ഇത്രയും തുക തട്ടിയെടുത്തത്.
വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. ധന്യയുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. ഇത്തരത്തില്‍ വിവിധ സമയങ്ങളിലായി 19.9 കോടി രൂപയാണ് ധന്യ തട്ടിയെടുത്തത്. വര്‍ഷങ്ങളായുളള ജീവനക്കാരിയായതിനാല്‍ മാനേജ്‌മെന്റിനും സംശയം തോന്നിയിരുന്നില്ല. കണക്കുകളിലെ പൊരുത്തക്കേട് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശോധന നടത്തിയത്. ഈ സമയം പിടിയിലാവുമെന്ന് മനസ്സിലായ യുവതി, ശാരീരിക ബുദ്ധിമുട്ട് അഭിനയിച്ച് ഓഫീസില്‍നിന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ ഇവരും ബന്ധുക്കളും ഒളിവില്‍ പോയി.
ആഡംബര വസ്തുക്കളും വീടും ഭൂമിയും ധന്യ വാങ്ങിയെന്ന് കണ്ടെത്തിയിട്ടുണ്ട്. വലപ്പാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജിതി. സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി രൂപീകരിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here