അടൽ സേതുവിൽ നിന്ന് കടലില്‍ ചാടി 56കാരി; രക്ഷിച്ചത് അതിസാഹസികമായി
മുംബൈ അടൽ സേതുവിൽ നിന്ന് കടലിലേക്ക് ചാടാന്‍ ഒരുങ്ങിയ അന്‍പത്തിയാറുകാരിയെ ടാക്സി ഡ്രൈവറും പോലീസും ചേര്‍ന്ന് അതിസാഹസികമായി രക്ഷിച്ചു. ദക്ഷിണ മുംബൈയെ നവി മുംബൈയുമായി ബന്ധിപ്പിക്കുന്ന അടല്‍സേതുവിലൂടെ ടാക്സിയില്‍ യാത്ര ചെയ്യുകയായിരുന്നു സ്ത്രീ. പാലത്തില്‍ കാര്‍ നിര്‍ത്തിയ ശേഷം പാലത്തിനരികിലേക്ക് നടന്ന് റെയിലിംഗിൽ ഇരുന്നു. സ്ത്രീ കടലിനു അഭിമുഖമായി ഇരിക്കുന്നതും തൊട്ടടുത്ത് ടാക്സി ഡ്രൈവറേയും കണ്ടതോടെ പോലീസ് വാഹനം നിര്‍ത്തി.
ഇതോടെ സ്ത്രീ തിരിഞ്ഞതും കടലിലേക്ക് വഴുതി. ഇവര്‍ വീഴുന്നത് കണ്ടതോടെ റീമ മുകേഷ് പട്ടേൽ എന്ന ടാക്സി ഡ്രൈവര്‍ കൈനീട്ടി യുവതിയെ പിടിച്ചു. മുടിയിലാണ് പിടിച്ചത്. ഇതോടെ കടലിലേക്ക് യുവതി തൂങ്ങിയാടി. അപകടം മനസിലാക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ സാഹസികമായി കടല്‍പാലത്തിനപ്പുറത്തേക്ക് ഇറങ്ങി തൂങ്ങി നില്‍ക്കുന്ന യുവതിയെ പിടിച്ചുകയറ്റാന്‍ ഭഗീരഥശ്രമം തന്നെ നടത്തി.
ജീവന്‍ പണയംവച്ച് ടാക്സി ഡ്രൈവറും നാല് പോലീസ് ഉദ്യോഗസ്ഥരും നടത്തിയ ശ്രമം വിജയിച്ചതോടെയാണ് യുവതിക്ക് ജീവന്‍ തിരികെ ലഭിച്ചത്. നവാ ഷെവ പോലീസ് സംഭവത്തെകുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here