അത്തം പിറന്നു, മലയാളികൾക്ക് ഇനി ഓണക്കാലം

ഒരുമയുടെ വര്‍ണപ്പൂക്കള്‍ വിരിയിച്ചുകൊണ്ട് ഇന്ന് അത്തം. ഇനിയുള്ള പത്തുനാള്‍ മലയാള നാടും മലയാളികൾ ഉള്ളയിടങ്ങളും ഓണക്കാലത്തിന്റെ നന്മയുടെ നിറവില്‍. ഓണത്തിന്റെ വരവ് അറിയിച്ചുള്ള അത്തച്ചമയ ഘോഷയാത്ര തൃപ്പൂണിത്തുറയിൽ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അത്താഘോഷം ഉദ്ഘാടനം ചെയ്തു. നടന്‍ മമ്മൂട്ടി ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. തൃപ്പൂണിത്തുറ ബോയ്സ് മൈതാനിയില്‍ നിന്ന് തുടങ്ങിയ ഘോഷയാത്ര നഗരം ചുറ്റി തിരിച്ചെത്തി. അത്തച്ചമയം ഹരിതച്ചമയം എന്ന പേരില്‍ ഹരിത പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിച്ചാണ് ഘോഷയാത്ര നടത്തിയത്. നിശ്ചലദൃശ്യങ്ങള്‍ക്കൊപ്പം 75ഓളം കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗയായിരുന്നു. ഇതോടൊപ്പം വിപണികളും സജീവമായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top