മസ്തകത്തില്‍ മുറിവേറ്റ കൊമ്പന്‍ ചരിഞ്ഞു; മയക്കുവെടി ദൗത്യം ഗുണം ചെയ്തില്ല
February 21, 2025 1:13 PM

ആതിരപ്പള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കൊമ്പന്‍ ചരിഞ്ഞു. ആനയെ മയക്കുവെടിവച്ച് കൂട്ടിലാക്കി ചികിത്സ തുടരുന്നതിനിടെ ആണ് ആന ചരിഞ്ഞത്. കോടനാട്ടെ അഭയാരണ്യത്തിലെ കൂട്ടിലായിരുന്നു ഡോ.അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ചികിത്സ നല്‍കിയിരുന്നത്. എന്നാല്‍ മസ്തകത്തിലെ മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്ക് നീണ്ടിരുന്നു.
വ്രണത്തില്‍ പുഴുവരിക്കുന്ന നിലയിലായിരുന്നു കൊമ്പനെ കൂട്ടില്‍ എത്തിച്ചത്. തുമ്പിക്കൈയില്‍ അണുബാധയെ തുടര്‍ന്ന് മുറിവിലൂടെയായിരുന്നു ശ്വാസം എടുത്തിരുന്നത്. കോടനാട്ട് എത്തിച്ച് നല്‍കിയ ചികിത്സക്ക് ശേഷം ആന വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങിയിരുന്നു. എന്നാല്‍ ഇന്ന് ആരോഗ്യനില വഷളാവുകയും ചരിയുകയുമായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here