വീണ്ടും ജീവനെടുത്ത് കാട്ടാന; അതിരപ്പിള്ളിയില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം; പ്രതിഷേധം

വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ രണ്ടു പേരെ കൊന്ന് കാട്ടാന. അതിരപ്പിള്ളി വാഴച്ചാല്‍ ശാസ്താപൂവം ഊരിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. വഞ്ചിക്കടവില്‍ കുടില്‍കെട്ടി താമസിച്ച് വനവിഭവങ്ങള്‍ ശേഖരിക്കാനാണ് ഇരുവരും എത്തിയത്. ഇന്നലെ രാത്രി കാട്ടാനക്കൂട്ടം ഇവരെ ആക്രമിച്ചത്. ആനയെ കണ്ട് ഇവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ കാട്ടാനക്കൂട്ടം പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു.
അംബികയുടെ മൃതദേഹം പുഴയിലും സതീഷിന്റേത് പാറപ്പുറത്തുമാണ് കിടന്നിരുന്നത്. തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തുകയുമായിരുന്നു എന്നാണ് സൂചന. നാലംഗ സംഘമാണ് വന വിഭവങ്ങള്‍ ശേഖരിക്കാനായി എത്തിയത്. ഇതില്‍ രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. ഓടി രക്ഷപ്പെടുന്നതിന് ഇടയില്‍ രവി എന്ന ആള്‍ക്ക് വീണ് പരരിക്കേല്‍ക്കുകയും ചെയ്തു.
വനംവകുപ്പ് സ്ഥലത്തെത്തി മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 24 മണിക്കൂറിനകം ഈ മേഖലയില്‍ മൂന്നുപേരുടെ ജീവനാണ് കാട്ടാന എടുത്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here