ആതിരപ്പളളിയിലെ കാട്ടാനയക്ക് ചികിത്സ തുടങ്ങി; മയക്കുവെടിയേറ്റപ്പോള്‍ ദൗത്യസംഘത്തിന് നേരെ പാഞ്ഞടുത്തു

മൂന്ന് ദിവസത്തെ വനംവകുപ്പിന്റെ ദൗത്യം ഫലം കണ്ടു. ആതിരപ്പള്ളിയില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ആനയ്ക്ക് മയക്കുവെടി വച്ച് ചികിത്സ തുടങ്ങി. ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വച്ചത്. 4 തവണ വെടിവച്ചതില്‍ ഒരെണ്ണം ആനയുടെ പിന്‍കാലിലാണ് ഏറ്റത്. വെടിയേറ്രതിന് പിന്നാലെ ദൗത്യസംഘത്തിന് നേരെ ആന പാഞ്ഞടുത്തിരുന്നു.

ആന മയങ്ങി തുടങ്ങിയതോടെയാണ് ചികിത്സ തുടങ്ങിയത്. ആനയെ ആദ്യം വടം ഉപയോഗിച്ച് ബന്ധിച്ച ശേഷമാണ് ചികിത്സ. മറ്റൊരു ആനയുമായി കൊമ്പുകോര്‍ത്തപ്പോള്‍ കുത്തേറ്റേണ് ആനയുടെ മസ്തകത്തില്‍ മുറിവേറ്റത്. പത്ത് ദിവസമായി ആന ഈ പ്രദേശത്ത് പരിക്കേറ്റ നിലയില്‍ നടക്കുന്നുണ്ടായിരുന്നു. ഇതോടെയാണ് ചികിത്സ നല്‍കാന്‍ വനംവകുപ്പ് തീരുമാനിച്ചത്.

ആന പൂര്‍ണ്ണമായും ആരോഗ്യവാനാണെന്നാണ് ഡോകടര്‍മാരുടെ വിലയിരുത്തല്‍. ദേഹത്തെ ഒരു മുറിവു ഭേദമായിട്ടുണ്ട്. മസ്തകത്തിലെ മുറിവിന് മാത്രമാണ് ചികിത്സ നല്‍കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top