അതിഷി ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രി; കേജ്‌രിവാളിന്റെ പിന്‍ഗാമി ഈ പെണ്‍കരുത്ത്

ആം ആദ്മി പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് ചൂല്‍ ചിഹ്നമാക്കി ഡല്‍ഹിയില്‍ അദ്ഭുതം സൃഷ്ടിച്ച അരവിന്ദ് കേജ്‌രിവാളിന്റെ പിന്‍ഗാമിയെ നിശ്ചയിച്ചപ്പോള്‍ അതിന്റെ എല്ലാ ജാഗ്രതയും പുലര്‍ത്തിയാണ് അതിഷി മെർലാനയുടെ പേരില്‍ തീരുമാനമായത്. മാസങ്ങളോളം കേജ്‌രിവാള്‍ ജയിലാലയപ്പോള്‍ എഎപിയെ മുന്നില്‍ നിന്ന് നയച്ചത് അതിഷിയായിരുന്നു. അറസ്റ്റ് രാഷ്ട്രീയ തിരിച്ചടിയാകാതെ ബിജെപി അടക്കമുള്ള എതിരാളികള്‍ക്ക് കൃത്യമായ മറുപടി നല്‍കിയും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാതെ നയിച്ചും അതിഷി കരുത്തു കാട്ടി. ഒരു ഘട്ടിത്തില്‍ മുഖ്യമന്ത്രിയുടെ ജോലികള്‍ കൂടി നിര്‍വഹിച്ചതും അതിഷി തന്നെയായിരുന്നു. ഇവയെല്ലാം പരിഗണിച്ചാണ് അതിഷിയെ അടുത്ത മുഖ്യമന്ത്രിയായി കേജ്‌രിവാള്‍ തീരുമാനിച്ചത്.

മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ചു ജയിലില്‍നിന്നു പുറത്തെത്തിയതിനു പിന്നാലെയാണു കേജ്രിവാള്‍ രാജി പ്രഖ്യാപിച്ചത്. ഇന്ന് വൈകിട്ട് 4.30ന് കൂടിക്കാഴ്ചക്ക് ലഫ്.ഗവര്‍ണര്‍ വി.കെ.സക്‌സേന സമയം അനുവദിച്ചിട്ടുണ്ട്. മൂന്നാംതവണയാണ് ഡല്‍ഹിക്ക് ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകുന്നത്. സുഷമ സ്വരാജ്, ഷീല ദീക്ഷിത് എന്നവരാണ് അതിഷിയുടെ മുന്‍ഗാമികള്‍.

എഎപിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് അതിഷി മര്‍ലേന. നിലവില്‍ കല്‍ക്കാജി മണ്ഡലത്തില്‍ നിന്നുളള എംഎല്‍എയായ അതിഷി ജലവിഭവം, പൊതുമരാമത്ത്, ടൂറിസം വകുപ്പുകളില്‍ മന്ത്രിയാണ്. ഡല്‍ഹിയുടെ വിദ്യാഭ്യാസ മേഖലയിലടക്കം മാറ്റം കൊണ്ടുവന്ന നയത്തിന് പിന്നില്‍ അതിഷിയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top