എടിഎമ്മിൽ നിറയ്ക്കാൻ എത്തിച്ച 50 ലക്ഷം കൊള്ളയടിച്ചു; പട്ടാപ്പകൽ നാടിനെ ഞെട്ടിച്ച് കവർച്ച, സംഭവം കാസർകോട് ഉപ്പളയിൽ, അന്വേഷണം ആരംഭിച്ച് പോലീസ്
കാസർകോട്: ഉപ്പളയിൽ പട്ടാപ്പകൽ വൻ കവർച്ച. ആക്സിസ് ബാങ്കിന്റെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അൻപത് ലക്ഷം രൂപയാണ് കവർന്നത്. വാഹനത്തിന്റെ ചില്ല് തകർത്താണ് മോഷണം നടത്തിയത്. പട്ടാപ്പകൽ നടന്ന കവർച്ചയിൽ സ്തംഭിച്ചിരിക്കുകയാണ് പ്രദേശം. പോലീസ് അന്വേഷണം ആരംഭിച്ചു.
ഉച്ചക്ക് രണ്ടുമണിയോടെ ഉപ്പള ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം. ബസ് സ്റ്റാൻഡിന് മുൻവശത്തുള്ള എടിഎമ്മിൽ പണം നിറക്കുന്നതിനിടയിലാണ് മോഷണം നടന്നത്. വാഹനത്തിന്റെ ഏറ്റവും പുറകിലുള്ള അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. എടിഎമ്മിൽ നിറയ്ക്കാനുള്ള അൻപത് ലക്ഷത്തിന്റെ രണ്ടുകെട്ടുകൾ ജീവനക്കാർ മധ്യനിരയിലെ സീറ്റിലേക്ക് എടുത്തുവച്ച ശേഷം അതിൽനിന്നും ആദ്യ കെട്ട് എടുത്ത് എടിഎമ്മിൽ നിറയ്ക്കാൻ പോയി. വാഹനം ലോക്ക് ചെയ്ത ശേഷമാണ് എടിഎമ്മിൽ പോയത്. ഈ സമയത്താണ് സീറ്റിൽ വച്ചിരുന്ന അൻപത് ലക്ഷത്തിന്റെ രണ്ടാമത്തെ കെട്ട് വാഹനത്തിന്റെ ചില്ല് തകർത്തത് കൈക്കലാക്കിയത്.
ചുവപ്പ് ടീഷർട്ട് ധരിച്ച ആളാണ് കൊള്ള നടത്തിയതെന്നാണ് വിവരം. ഇയാൾ പണം കവർന്ന ശേഷം ബസ് സ്റ്റാൻഡിന്റെ ഭാഗത്തേക്ക് പോയതായും സൂചനയുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here