പുല്‍ക്കൂട് ആക്രമണങ്ങളില്‍ പ്രതികരിച്ച് സിബിസിഐ അധ്യക്ഷന്‍; ക്രൈസ്തവരുടെ വേദന പ്രധാനമന്ത്രിയെ അറിയിച്ചുവെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

ഡല്‍ഹിയിലെ കത്തോലിക്കാ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ( സിബിസിഐ) ആസ്ഥാനത്ത് നടന്ന ക്രിസ്മസ് ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുത്തതില്‍ സന്തോഷമുണ്ടെന്ന് സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്.

ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ആക്രമിക്കപ്പെടുന്നു എന്നതിലെ വേദന ഞങ്ങള്‍ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. സിബിസിഐ ക്ഷണിച്ചത് ബിജെപി നേതാവിനെയല്ല പ്രധാനമന്ത്രിയെയാണ്. അദ്ദേഹം ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് എത്തിയത് അംഗീകരിക്കുന്നു. പോസിറ്റീവ് ആയിട്ടാണ് പ്രധാനമന്ത്രി സംസാരിച്ചത്. ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

“ഡല്‍ഹിയില്‍ നടന്നത് മോദിയുടെ നാടകം മാത്രമാണെന്നുള്ള ഓര്‍ത്തഡോക്‌സ് സഭ തൃശ്ശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസിന്റെ വിമര്‍ശനത്തിന് മറുപടി പറയുന്നില്ല. ഇന്ത്യയില്‍ സര്‍വ മതങ്ങള്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവകാശമുണ്ട്. ആ രീതിയിലുള്ള ഭരണഘടനയാണ് ഇന്ത്യയുടെത്. ക്രിസ്മസ് പുല്‍ക്കൂട്‌ ആക്രമിക്കുന്നത് ഇന്ത്യ അംഗീകരിക്കുന്നില്ല. മതങ്ങള്‍ക്കുള്ളിലെ ചില ഗ്രൂപ്പുകളാണ് ആക്രമണം നടത്തുന്നത്. എല്ലാ മതങ്ങളിലും ഇത്തരം ഗ്രൂപ്പുകളുണ്ട്‌.”

“ക്രിസ്മസ് ആഘോഷങ്ങള്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്. മന്ത്രിമാരെ ക്ഷണിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി കിരണ്‍ റിജുവിനെയും ക്ഷണിച്ചിട്ടുണ്ട്. ഈ ആഘോഷം ആദ്യം ഉദ്ഘാടനം ചെയ്തത് മുന്‍ പ്രസിഡന്റ് എ.പി.ജെ.അബ്ദുല്‍ കലാം ആണെന്ന് മറക്കരുത്. 27നുള്ള ചടങ്ങില്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിട്ടുണ്ട്.” -മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top