നിലപാടില്ലാതെ ആടിക്കളിച്ച് കത്തോലിക്കാ നേതൃത്വം; കുരിശിൻ്റെ വഴി തടഞ്ഞിട്ടും മൗനം തുടർന്ന് മെത്രാൻ സമിതികൾ

ഡൽഹി കത്തോലിക്കാ അതിരൂപതയുടെ നേതൃത്വത്തിൽ ഓശാന ഞായറാഴ്ച നടക്കാറുണ്ടായിരുന്ന കുരിശിൻ്റെ വഴിക്ക് പോലീസ് അനുമതി നിഷേധിച്ച സംഭവത്തിൽ കേരള കത്തോലിക്ക മെത്രാൻ സമിതിയും (KCBC) അഖിലേന്ത്യ കത്തോലിക്ക മെത്രാൻ സമിതിയും (CBCl) പ്രതിഷേധ പ്രസ്താവന പോലും പുറപ്പെടുവിക്കാത്തതിൽ ദുരൂഹത. തൊട്ടതിനും പിടിച്ചതിനുമൊക്കെ പ്രതിഷേധ പ്രകടനവും ഇടയലേഖനവും ഇറക്കുന്ന ഈ രണ്ട് സമിതികളിലെ മെത്രാന്മാരും ഭരണ നേതൃത്വത്തെ പേടിച്ച് മിണ്ടാതിരിക്കുകയാണ് എന്നാണ് വിശ്വാസികളിൽ ബഹുഭൂരിപക്ഷവും വിശ്വസിക്കുന്നത്.

എല്ലാവർഷവും ഡൽഹി അതിരൂപതയുടെ നേതൃത്വത്തിൽ ഓൾഡ് ഡൽഹിയിലെ സെൻ്റ് മേരീസ് പള്ളിയിൽ നിന്ന് ആരംഭിച്ച് സേക്രഡ് ഹാർഡ് കത്തീഡ്രലിൽ അവസാനിക്കുന്ന തരത്തിലാണ് കുരിശിൻ്റെ വഴി നടത്താറുള്ളത്. ഇക്കാലമത്രയും ഉയർത്താത്ത സുരക്ഷാ പ്രശ്നമാണ് ഡൽഹി പോലീസ് കുരിശിൻ്റെ വഴി തടയാൻ കാരണമായി പറഞ്ഞത്. എന്നാൽ വ്യക്തമായ കാരണങ്ങൾ ഒന്നും പറയാതെയാണ് പോലീസ് കുരിശിൻ്റെ വഴി തടഞ്ഞതെന്ന് കാത്തലിക് അസോസിയേഷൻ ഡൽഹി അതിരൂപതാ പ്രസിഡൻ്റ് എ സി മൈക്കിൾ ഇന്നലെ തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Also Read: ഹനുമാൻ ജയന്തി യാത്ര അനുവദിച്ചില്ല, അതുപോലെ കുരിശിൻ്റെ വഴിയും… കേന്ദ്രമന്ത്രിയുടെ വാദത്തിൽ കഴമ്പെത്ര

കഴിഞ്ഞ 10 വർഷത്തിനിടയിൽ ഒരിക്കൽ പോലും കുരിശിൻ്റെ വഴി മൂലം സുരക്ഷാപ്രശ്നമോ ഗതാഗതകുരുക്കോ ഉണ്ടായിട്ടില്ലെന്ന് കാത്തലിക് അസോസിയേഷൻ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തമായ കാരണമൊന്നും കാണിക്കാതെയാണ് പോലീസ് അനുമതി നിഷേധിച്ചത്. സിബിസിഐ ആസ്ഥാന മന്ദിരത്തിന് തൊട്ടടുത്താണ് സേക്രഡ് ഹാർട്ട് പള്ളി. കേരളത്തിൽ ക്രൈസ്തവ സമൂഹമായി അടുപ്പം സ്ഥാപിക്കാൻ ശ്രമിക്കുമ്പോഴാണ് ബിജെപിക്ക് സ്വാധീനമുള്ള പ്രദേശങ്ങളിൽ ക്രിസ്ത്യാൻ വിഭാഗങ്ങൾക്ക് നേരെ ഇത്തരം കടന്നുകയറ്റങ്ങൾ വ്യാപകമാകുന്നത്.

Also Read: ‘ക്രൈസ്തവരെ ആക്രമിക്കണം സ്ത്രീകളെ ബലാത്സംഗം ചെയ്യണം’; ആഹ്വാനവുമായി ഹിന്ദുത്വ യൂട്യൂബര്‍; നടപടിക്ക് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

ക്രൈസ്തവ സഭകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന് (UCF) ലഭിച്ച പരാതികൾ പ്രകാരം കഴിഞ്ഞ മൂന്ന് മാസത്തിനിടെ ക്രിസ്ത്യാനികൾക്കെതിരെ ഹിന്ദുത്വ ശക്തികളിൽ നിന്ന് 196 അതിക്രമങ്ങൾ ഉണ്ടായി. ജനുവരിയിൽ 55, ഫെബ്രുവരിയിൽ 65, മാർച്ചിൽ 76 എന്നിങ്ങനെയാണ് കണക്ക്. ഇതിലൊന്നും മറുപടി പറയാനോ അതിക്രമങ്ങളെ തള്ളിപ്പറയാനോ ബിജെപിയുടെ ദേശീയ- സംസ്ഥാന നേതൃത്വങ്ങൾ തയ്യാറായിട്ടില്ല. 2024ൽ മാത്രം ക്രൈസ്തവർക്കെതിരെ 834 അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മോദി സർക്കാർ അധികാരത്തിൽ വന്ന കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ 4,374 അതിക്രമങ്ങളാണ് ഉണ്ടായിരിക്കുന്നത്.

Also Read: ക്രൈസ്തവ വേട്ട വീണ്ടും; ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീക്കെതിരെ മതപരിവര്‍ത്തനത്തിന് കേസ്; വ്യാജ ആരോപണങ്ങളെന്ന് കത്തോലിക്ക സഭ

ഏറ്റവും ഒടുവിൽ, മതപരിവർത്തന നിയമപ്രകാരം നഴ്സിംഗ് കോളജ് പ്രിൻസിപ്പലും മലയാളിയുമായ കന്യാസ്ത്രിക്കെതിരെ ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡ് സർക്കാർ കേസെടുത്തു. നഴ്സിംഗ് കോളജ് അടച്ചു പൂട്ടണമെന്ന ആവശ്യവുമായി സംഘപരിവാർ സംഘടനകൾ സമരത്തിലാണ്. തന്നെ കിസ്തുമതത്തിലേക്ക് മാറ്റാൻ പ്രിൻസിപ്പൽ ശ്രമിച്ചുവെന്ന വിദ്യാർത്ഥിയുടെ പരാതിയിലാണ് സിസ്റ്റർ ബിൻസി ജോസഫിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജാഷ്പൂർ ജില്ലയിലെ കുങ്കുരി ഹോളിക്രോസ് ആശുപത്രി നഴ്സിംഗ് കോളജിൽ ഇക്കഴിഞ്ഞ ദിവസം വിഎച്ച്പി, ബജ്രംഗ്ദൾ സംഘടനകളിൽപ്പെട്ടവരാണ് പ്രതിഷേധ സമരം നടത്തിയത്.

Also Read: മലയാളി വൈദികനെ റോഡിൽ വലിച്ചിഴച്ച് ഒഡീഷ പോലീസ്!! അതിക്രമങ്ങൾ വർദ്ധിച്ചിട്ടും ക്രിസംഘികളും മെത്രാന്മാരും മൗനത്തിൽ

ഒഡീഷയിലെ മലയാളി കത്തോലിക്കാ വൈദികർക്കെതിരെ പോലീസിൻ്റെ അതിക്രമം ഉണ്ടായിട്ടും, ജബൽപൂരിൽ മലയാളി വൈദികരും വിശ്വാസികളും സംഘപരിവാർ സംഘടനകളിൽ നിന്ന് അതിക്രൂരമായ അക്രമങ്ങൾ നേരിട്ടിട്ടും കെസിബിസിയും സിബിസിഐയും ചില ചട്ടപ്പടി പ്രതിഷേധ പ്രസ്താവന ഇറക്കി പിൻവലിയുകയായിരുന്നു. ഏപ്രിൽ ഒന്നിനാണ് ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ ജബൽപൂരിൽ രണ്ട് മലയാളി കത്തോലിക്കാ വൈദികർ പോലീസിൻ്റെ സാന്നിധ്യത്തിൽ ക്രമിക്കപ്പെട്ടത്. നാലാം ദിവസം എഫ്ഐആ ർ രജിസ്റ്റർ ചെയ്തതല്ലാതെ പിന്നെയൊന്നും സംഭവിച്ചില്ല. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടുമില്ല.

Also Read: ഇവിടെ കേക്ക് വിതരണവും കെട്ടിപ്പിടിക്കലും; വടക്കേ ഇന്ത്യയിൽ ക്രിസ്ത്യാനികൾക്ക് അടിയും തൊഴിയും

ഇത്രയേറെ അതിക്രമങ്ങൾ ഉണ്ടായിട്ടും പ്രതിഷേ സ്വരങ്ങൾ ഉയർത്താതെ നിരുപാധികം സർക്കാരിന് മുന്നിൽ കീഴടങ്ങുന്ന സഭാ നേതൃത്വങ്ങളുടെ ഇരട്ടത്താപ്പിൽ കടുത്ത നിരാശയിലാണ് വിശ്വാസികളിലേറെ പേരും. അതേസമയം ഇതൊന്നും കണക്കാക്കേണ്ട എന്ന വികാരത്തിലാണ് കേരളത്തിലെ സിറോ മലബാർ പക്ഷത്തെ വിശ്വാസികളിൽ ഒരുവിഭാഗം. കാരണം ബിജെപി ആഭിമുഖ്യം തന്നെ. വടക്ക് എവിടെയോ നടക്കുന്ന എന്തിൻ്റെയെങ്കിലും പേരിൽ ബിജെപിയെ പിണക്കാൻ പാടില്ലെന്ന ഗതികെട്ട നിലപാടിലാണ് ഇവർ. പകരം ഇത്തരം വാർത്തകളെ തള്ളുക എന്നതാണ് അവർ നിലവിൽ സ്വീകരിച്ചിരിക്കുന്ന ലൈൻ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top