ക്രൈസ്തവർക്ക് എതിരെയുള്ള അതിക്രമങ്ങൾ കുത്തനെ കൂടുന്നതായി യുസിഎഫ് റിപ്പോര്‍ട്ട്; ഈ വര്‍ഷം മാത്രം ഇന്ത്യയില്‍ നടന്നത് 745 ആക്രമണങ്ങള്‍
രാജ്യത്ത് ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ കുത്തനെ കൂടുന്നതായി (യുസിഎഫ്) യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം റിപ്പോര്‍ട്ട്. 2014ല്‍ 127 പരാതികളാണ് ലഭിച്ചത്. എന്നാല്‍ ഈ വര്‍ഷം മാത്രം 745 അതിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മണിപ്പൂര്‍ കലാപം കൂട്ടാതെയുള്ള കണക്കുകള്‍ ആണിത്. മണിപ്പൂരില്‍ ഒരുവർഷത്തിനിടെ 200ലധികം ക്രൈസ്തവ ദേവാലയങ്ങൾ തകർക്കപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
പീപ്പിള്‍സ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (പിയുസിഎൽ) റിപ്പോർട്ട് അനുസരിച്ച് ക്രൈസ്തവർക്ക് എതിരെയുള്ള ആക്രമണങ്ങളില്‍ പോലീസ് ആക്രമികൾക്കൊപ്പം നിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ക്രൈസ്തവർക്കെതിരായ സംഘടിത ആക്രമണങ്ങളിൽ നടപടി ആവശ്യപ്പെടുന്ന ഹര്‍ജിയിൽ സുപ്രീംകോടതി 2022ൽ പ്രാഥമിക വാദം കേട്ടെങ്കിലും പിന്നീട് ഹിയറിങ് നടന്നിട്ടില്ല.
ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ ആശങ്ക അറിയിച്ചാണ് യുസിഎഫ് റിപ്പോര്‍ട്ട്. ക്രൈസ്തവരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ കവർന്നെടുക്കപ്പെടുന്നു. ക്രൈസ്തവ സമൂഹത്തിന് പാർലമെന്റിലും നിയമസഭകളിലും പ്രാതിനിധ്യമുറപ്പിച്ചിരുന്ന ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾക്കായുള്ള സംവരണം നിർത്തലാക്കി.
രാജ്യത്ത് 12 സംസ്ഥാനങ്ങൾ രാഷ്ട്രീയ പ്രേരിതമായ മതപരിവർത്തന നിരോധന നിയമം ആവിഷ്കരിച്ചിട്ടുണ്ട്. യുഎപിഎക്ക് സമാനമായ നടപടികൾ ഉൾപ്പെടുത്തി യുപി സർക്കാർ കൊണ്ടുവന്ന ഭേദഗതിബിൽ മതസ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഭരണഘടന അനുച്ഛേദം 25ന് എതിരാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്. വിഷയം പഠിക്കാൻ സെക്രട്ടറി തല സമിതി രൂപവത്കരിക്കണം.
ദേശീയ ന്യൂനപക്ഷ കമ്മിഷനിലും ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷനിലും കഴിഞ്ഞ അഞ്ചുവർഷമായി ക്രൈസ്തവ വിഭാഗത്തിന് പ്രതിനിധിയില്ല. പൗരന്മാർക്ക് നീതിയുറപ്പാക്കാൻ ഗവൺമെന്റ് ക്രിയാത്മകമായി ഇടപെടണം. ബംഗ്ലാദേശിൽ ന്യൂനപക്ഷം അതിക്രമങ്ങൾക്ക് ഇരയായപ്പോൾ വിദേശകാര്യ സെക്രട്ടറിയെയാണ് മോദി സര്‍ക്കാര്‍ ചർച്ചകള്‍ക്ക് അയച്ചത്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് നേരെയുണ്ടാവുന്ന അക്രമങ്ങൾക്കുനേരെ കേന്ദ്രം കണ്ണടക്കരുത്. -യുസിഎഫ് ആവശ്യപ്പെട്ടു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here