ഭീഷണിയും നഗ്നതാ പ്രദര്‍ശനവും; ചോദ്യം ചെയ്ത സ്ത്രീക്ക് നേരെ കയ്യേറ്റം; പ്രതി പിടിയില്‍
പെണ്‍കുട്ടികളോട് മോശമായി പെരുമാറുകയും ചോദ്യം ചെയ്ത സ്ത്രീയെ ആക്രമിക്കുകയും ചെയ്തയാള്‍ പിടിയിലായി. വയനാട് തിരുനെല്ലിയിലെ രാജു (45) വാണ് അറസ്റ്റിലായത്.
തൃശ്ശിലേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികളോടാണ് രാജു മോശമായി പെരുമാറിയത്. ഇത് ചോദ്യം ചെയ്ത സ്ത്രീയുടെ കയ്യില്‍ കയറിപ്പിടിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൊന്ന് പുഴയില്‍ എറിയുമെന്നും ഇയാള്‍ പറഞ്ഞു. പിന്നീട് നഗ്നതാപ്രദര്‍ശനവും നടത്തി
.തിരുനെല്ലി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ പി.സൈനുദ്ധീന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഒ.വി.ജെയ്‌സണ്‍, പി.ജെ.ജില്‍ജിത്ത്, എം.കെ.രമേശ്, സിവില്‍ പൊലീസ് ഓഫീസറായ കെ.എച്ച്.ഹരീഷ് എന്നിവരടങ്ങിയ സംഘമാണ് രാജുവിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here