മണിപ്പൂരില്‍ ബിരേൻ സിങ്ങിന്റെ സ്വകാര്യ വസതിക്കു നേരെ ആക്രമണശ്രമം; വെടിയുതിര്‍ത്ത് തടഞ്ഞ് പൊലീസ്
September 29, 2023 5:48 AM

ഇംഫാൽ: മണിപ്പൂര്‍ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങിന്റെ സ്വകാര്യ വസതിക്കു നേരെ ആക്രമണശ്രമം. ആകാശത്തേക്കു വെടിയുതിർത്തു പൊലീസ് ആക്രമണകാരികളെ തടഞ്ഞു. ഹെയിൻഗാങിലെ ബിരേൻ സിങ്ങിന്റെ സ്വകാര്യ വസതിയ്ക്ക് നേരെയാണ് ആക്രമണ ശ്രമം നടന്നത്. ഈ വസതിയിലല്ല ഇംഫാലിലെ ഔദ്യോഗിക വസതിയിലാണ് ബിരേൻ സിങ് താമസിക്കുന്നത്.
ആക്രമണ ശ്രമം നടന്നപ്പോള്‍ വസതിയുടെ 150 മീറ്ററിന് അകലെ വച്ചു തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിഷേധിക്കാരെ തടഞ്ഞു. സ്വകാര്യവസതിക്കു കാവലുണ്ടെങ്കിലും ഇവിടെ ആരും താമസിക്കുന്നില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here