ക്വട്ടേഷന്‍ സംഘമാണെന്ന് കരുതി പോലീസിനെ തടഞ്ഞു; ബഹളത്തിനിടയില്‍ പ്രതി രക്ഷപ്പെട്ടു; നാട്ടുകാരായ 150പേര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
കോഴിക്കോട്: പന്തീരാങ്കാവില്‍ പ്രതിയെ കസ്റ്റഡിയിലെടുക്കാനുള്ള പോലീസ് ശ്രമം നാട്ടുകാര്‍ പരാജയപ്പെടുത്തി. ക്വട്ടേഷന്‍ സംഘമെന്ന് കരുതി നാട്ടുകാര്‍ തടഞ്ഞതോടെ പ്രതി രക്ഷപ്പെടുകയും ചെയ്തു. പോലീസിനെ തടഞ്ഞ് സംഘർഷം സൃഷ്ടിച്ചതിന് 150 പേർക്കെതിരെ കേസെടുത്തു. കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പ്രതിയെ രക്ഷപ്പെടാൻ അനുവദിച്ചതിനുമാണ് കണ്ടാൽ അറിയാവുന്ന 150 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തത്.
എറണാകുളം ഞാറക്കൽ പൊലീസ് രജിസ്റ്റർചെയ്ത കേസുമായി ബന്ധപ്പെട്ട് പ്രതിയായ ഷിഹാസിനെ കസ്റ്റഡിയിലെടുക്കാനെത്തിയപ്പോഴായിരുന്നു സംഘർഷം. ഷിഹാസ് വാടയ്ക്ക് എടുത്ത വണ്ടിയുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശി നൽകിയ പരാതിയിലാണ് കേസ്.
വണ്ടിയിലെത്തിയ സംഘം ഷിഹാസിനെ ബലംപ്രയോഗിച്ച് കൊണ്ടുപോകാൻ ശ്രമിച്ചപ്പോഴാണ് നാട്ടുകാർ ഇടപെട്ടത്. സംഘർഷം ഉണ്ടായതോടെ പന്തീരങ്കാവ് പൊലീസ് സ്ഥലത്തെത്തി ഇവരെ സ്ഥലത്തുനിന്ന് മാറ്റി. ഇതിനിടെ പ്രതി രക്ഷപ്പെടുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here