ലഹരിയില്‍ കാര്‍ നിര്‍ത്തിയത് നടുറോഡില്‍; പോലീസിന് നേരെ അസഭ്യവര്‍ഷവും ആക്രമണവും; ഏഴംഗ സംഘം പിടിയില്‍
December 8, 2024 11:44 AM
കൊച്ചി പനങ്ങാടില്‍ പോലീസിനു നേരെ ആക്രമണം. ഏഴുപേര്‍ കസ്റ്റഡിയിലാണ്. ആലപ്പുഴയിലുള്ളവരാണ് പിടിയിലായത്. മദ്യലഹരിയിലാണ് പോലീസിനു നേര്‍ക്ക് ഇവര്‍ ആക്രമണം നടത്തിയത്.
ഇന്നലെ പുലര്‍ച്ചെ റോഡിനു നടുവിലാണ് ഇവര്‍ വാഹനം നിര്‍ത്തിയത്. ജീപ്പിനു മുകളില്‍ കയറി അസഭ്യവര്‍ഷം തുടങ്ങി. ഇതോടെയാണ് വിവരം അറിഞ്ഞ് പോലീസ് സംഘം എത്തിയത്. വാഹനം മാറ്റാന്‍ ഇവര്‍ സമ്മതിച്ചില്ല. പോലീസിന് നേരെ ആക്രമണവും തുടങ്ങി. ഇതോടെ കൂടുതല്‍ പോലീസ് എത്തിയാണ് ഇവരെ പിടികൂടിയത്.
പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്. ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here