SV Motors SV Motors

ഭാര്യയെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് കൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയില്‍; അറസ്റ്റിലായത് മാസങ്ങളോളം ഒളിവില്‍ കഴിഞ്ഞതിന് ശേഷം

കൊല്ലത്ത് സുഹൃത്തുമായി ചേർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. ചിതറ സ്വദേശി സതീഷിനെയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. സതീഷിന്റെ സുഹൃത്ത് സുജിതയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഭാര്യ സായൂജ്യയെ കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് കേസ്. സുജിതയാണ് കേസിലെ രണ്ടാം പ്രതി.

കഴിഞ്ഞ ജനുവരി 27നാണ് സംഭവം. സതീഷ് തന്റെ വീട്ടിൽ ഉണ്ടെന്ന് പറഞ്ഞ് സുജിതയാണ് യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. വീട്ടിലെത്തിയപ്പോള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. കത്തി ഉപയോഗിച്ച് വയറ്റിൽ വെട്ടുകയും മർദ്ദിക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. നാട്ടുകാരുടെ സഹായത്തോടെയാണ് യുവതി രക്ഷപ്പെട്ടത്. തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സംഭവത്തിന് ശേഷം സതീഷും പെൺസുഹൃത്തും ഒളിവിൽ പോയിരുന്നു.

മാർച്ചില്‍ സുജിത അറസ്റ്റിലായിരുന്നു. അതിന് ശേഷം ജാമ്യത്തിൽ ഇറങ്ങി. എന്നാല്‍ മുങ്ങിയ സതീഷിനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. മുൻകൂർ ജാമ്യത്തിന് വേണ്ടി ശ്രമിച്ചെങ്കിലും ഹൈക്കോടതി തള്ളി. പ്രായപൂർത്തിയാകാത്ത സമയത്ത് പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പേരിൽ സതീഷ്‌ പോക്സോ കേസിൽ അറസ്റ്റിലായിരുന്നു. തുടർന്നാണ് ഇതേ പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. ഇതിന് പിന്നാലെയാണ് സുഹൃത്തുമായി ചേർന്ന് ഭാര്യയെ ക്രൂരമർദ്ദനത്തിനിരയാക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top