മുഖ്യമന്ത്രിയുടെ ഗൺമാൻ ഇന്ന് ഹാജരാകണം; യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ച കേസില്‍ നോട്ടീസ് നല്‍കിയത് ആലപ്പുഴ പോലീസ്

ആലപ്പുഴ: യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ചെന്ന കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറിനെയും സുരക്ഷാ സേനാംഗം എസ്.സന്ദീപിനെയും പൊലീസ് ഇന്ന് ചോദ്യം ചെയ്യും. 29ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ സൗത്ത് പൊലീസ് തിരുവനന്തപുരത്തു നേരിട്ട് ചെന്നു നോട്ടിസ് നൽകിയിരുന്നു.
ഉന്നതതല സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ വൈകിപ്പിക്കുകയായിരുന്നു. തിരുവനന്തപുരത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ചപ്പോഴും സ്ഥലത്തില്ലെന്ന മറുപടിയാണ് നല്‍കിയത്. ഉണ്ടെന്നുറപ്പിച്ച ശേഷം നോട്ടിസ് നൽകുകയായിരുന്നു. മുൻപും ഇവർക്കു നോട്ടിസ് നൽകിയിരുന്നെങ്കിലും എന്നു ഹാജരാകണമെന്നു പറഞ്ഞിരുന്നില്ല.
മർദനമേറ്റ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസും കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസും കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടയിലാണ് 29ന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നോട്ടിസ് നൽകിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here