പോലീസുകാരനോട് കടം ചോദിച്ചതേ ഓര്‍മയുള്ളൂ; ആ പാവം ചേട്ടന്‍ ഇത് ഒരിക്കലും മറക്കില്ല…

ബിവ്റേജസ് ഔട്ട്‌ലെറ്റിന് മുമ്പില്‍ വെച്ച് കടം ചോദിച്ചതിന് വയോധികന് മര്‍ദനം. പത്തുരൂപ കടം ചോദിച്ചതിനാണ് മര്‍ദനം. പാറശാല ജങ്ഷനിലെ ബെവ്‌കോ ഔട്ട്‌ലെറ്റിന് മുമ്പിലാണ് സംഭവം. ദൃശ്യങ്ങള്‍ പുറത്തുവന്നു.പോലീസാണെന്ന് പറഞ്ഞതിനാല്‍ ആരും മര്‍ദനം തടയാന്‍ ശ്രമിച്ചില്ലെന്നാണ് വിവരം.
മദ്യംവാങ്ങി ഇറങ്ങിയ ആളോട് ആണ് പത്തുരൂപ കടം ചോദിച്ചത്. ‘പോലീസുകാരനോടാണോടാ നീ കടം ചോദിക്കുന്നത്’, എന്ന് ആക്രോശിച്ചായിരുന്നു മര്‍ദനം. അസഭ്യം പറയുന്നതും പുറത്തുവന്ന ദൃശ്യത്തിലുണ്ട്. കാറില്‍ മദ്യം കൊണ്ടുവെച്ചു തിരിച്ചുവന്നാണ് മര്‍ദിച്ചത്.
പോലീസ് ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. ആക്രമിക്കപ്പെട്ടയാള്‍ സ്ഥിരമായി മദ്യം വാങ്ങാന്‍ വരുന്ന ആളാണ്. ഇയാള്‍ പലപ്പോഴും പണം കടംവാങ്ങാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. മര്‍ദിച്ച ആള്‍ വിരമിച്ച സൈനികോദ്യോഗസ്ഥനാണെന്ന് സൂചനയുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here