അല്ലു അര്‍ജുൻ്റെ വീടിന് നേരെ ആക്രമണം; പിന്നിൽ ഔ ജാക് സംഘടന

നടൻ അല്ലു അർജുൻ്റെ വീടിന് മുന്നിൽ സംഘർഷാവസ്ഥ. ജൂബിലി ഹിൽസിലെ താരത്തിൻ്റെ വീട് പ്രതിഷേധക്കാർ ആക്രമിച്ചു. ഔ ജാക് (Osmania University Joint Action Committee/OU JAC) സംഘടനാ നേതാക്കളാണ് സംഘര്‍ഷം സൃഷ്ടിച്ചത്. പുഷ്‌പ 2 തിക്കിലും തിരക്കിലുംപെട്ട് പരിക്കേറ്റ രേവതിയുടെ കുടുംബത്തിന് നീതി വേണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച് എത്തിയ പ്രവർത്തകാരാണ് അക്രമം നടത്തിയത്.
അല്ലുവിൻ്റെ പുതിയ ചിത്രമായ പുഷ്പ 2വിൻ്റെ റിലീസുമായി ബന്ധപ്പെട്ട് ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ച രേവതിക്ക് നീതി വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ചിലർ മതിലിൽ കയറി വീടിന് നേരെ കല്ലെറിഞ്ഞാണ് പ്രതിഷേധിച്ചത്. വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചവര്‍ ചെടിച്ചട്ടികളും തകർത്തു. പിന്നീട് വീടിന് മുന്നിൽ കുത്തിയിരുന്ന് മദ്രവാക്യം വിളിക്കുകയായിരുന്നു. ഈ സമയം അല്ലു അർജുനോ കുടുംബാംഗങ്ങളോ വീട്ടിൽ ഇല്ലായിരുന്നു എന്നാണ് റിപ്പോർട്ട്.
Also Read: അല്ലു അർജുന് ഇടക്കാല ജാമ്യം; നടന്റെ അവകാശം ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി
പുഷ്പ 2 പ്രീമിയറിനിടെ ഉണ്ടായ തിക്കിലും തിരക്കിലും ഈ മാസം നാലിനാണ് രേവതി (39) മരിച്ചത്. ഭർത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാൻവിക്കും ഒപ്പമായിരുന്നു രേവതി എത്തിയത്. തിയറ്ററിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ രേവതിയും ശ്രീതേജും കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സിപിആർ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും രേവതി മരിച്ചു. ഗുരുതരമായി പരുക്കേറ്റ മകൻ ശ്രീതേജ് ഹൈദരാബാദ് കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Also Read: അല്ലുവിന് ജാമ്യം കിട്ടാൻ കാരണം ഷാരൂഖ് ഖാൻ; ഹൈക്കോടതിയിൽ നടന്ന ട്വിസ്റ്റ് ഇതാണ്
സംഭവത്തിൽ സന്ധ്യ തിയേറ്ററിന്റെ ഉടമ, തിയേറ്റര്‍ മാനേജര്‍, സെക്യൂരിറ്റി ചീഫ് എന്നിവരെ പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് ശേഷമാണ് അല്ലു അർജുനെ പ്രതി ചേർത്തത്. തുടര്‍ന്ന് അല്ലു അർജുനെ ജൂബിലി ഹിൽസിലെ വസതിയിലെത്തി തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് തെലങ്കാന ഹൈക്കോടതി നടന് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. അല്ലു അര്‍ജുന്റെ വലിയ ഫാനായ മകന്‍ ശ്രീതേജിന്റെ നിര്‍ബന്ധപ്രകാരം പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്ക് സന്ധ്യ തിയറ്ററില്‍ എത്തിയതായിരുന്നു ദില്‍ഷുക്നഗര്‍ സ്വദേശിനിയായ രേവതിയും കുടുംബവും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here