മോസ്കോയില്‍ സംഗീതനിശക്കിടെ വെടിവയ്പ്; 40 മരണം; നൂറിലേറെ പേര്‍ക്ക് പരുക്ക്

മോസ്കോ: മോസ്കോയെ നടുക്കി വന്‍ ഭീകരാക്രമണം. സംഗീതനിശക്കിടെ അക്രമികൾ നടത്തിയ വെടിവയ്പിൽ 40 പേർ മരിച്ചു. നൂറിലേറെപ്പേർക്കു പരുക്കേറ്റു. ക്രോക്കസ് സിറ്റി ഹാളിലാണ് സംഭവം.

വെടിവയ്പിനു പിന്നാലെ 2 തവണ സ്ഫോടനവും ഒപ്പം വൻ തീപിടിത്തവുമുണ്ടായി. തീപടർന്ന് ഹാളിന്റെ മേൽക്കൂര ഇടിഞ്ഞുവീണു. അക്രമികൾ യന്ത്രത്തോക്ക് ഉപയോഗിച്ചു തുടരെ വെടിവയ്ക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. 6000 പേര്‍ക്കിരിക്കാവുന്ന ഹാളിലാണ് ആക്രമണം നടന്നത്.

വെടിവയ്പ്പിനെത്തുടർന്നു പുറത്തേക്ക് ഓടിരക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും പെട്ടാണു ചിലർ മരിച്ചത്. സൈനികരുടേതുപോലുള്ള വസ്ത്രം ധരിച്ചാണ് അക്രമികൾ എത്തിയത്. അക്രമികളില്‍ ചിലർ കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിപ്പുണ്ടെന്ന നിഗമനത്തിൽ പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

റഷ്യയില്‍ സമീപകാലത്ത് നടന്ന ഏറ്റവും വലിയ ഭീകരാക്രമണങ്ങളില്‍ ഒന്നാണിത്. “ലോക സമൂഹം മുഴുവൻ ഈ നിന്ദ്യമായ കുറ്റകൃത്യത്തെ അപലപിക്കണം !” റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖറോവ ടെലിഗ്രാമിൽ എഴുതി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top