നരേന്ദ്രമോദി സ്റ്റേഡിയം തകർക്കുമെന്ന് ഭീഷണി; ഇമെയില്‍ പിന്തുടര്‍ന്ന് പോലീസ് പിടിച്ചപ്പോഴോ…

അഹമ്മദാബാദ്: ഗുജറാത്തിലെ നരേന്ദ്രമോദി സ്റ്റേഡിയം തകർക്കുമെന്ന് ഭീഷണിപ്പെടുത്തി ഇമെയിൽ അയച്ച യുവാവ് അറസ്റ്റിലായി. യാതൊരു ക്രിമിനല്‍ പശ്ചാത്തലവുമില്ലാത്തയാളാണ് അറസ്റ്റിലായ യുവാവെന്ന് പോലീസ് അറിയിച്ചു. അഹമ്മദാബാദ് ക്രൈംബ്രാഞ്ച് സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മദ്ധ്യപ്രദേശ് സ്വദേശിയായ യുവാവ് രാജ്‌കോട്ടിലാണ് അറസ്റ്റിലായത്.

സ്വന്തം മൊബൈല്‍ ഫോണില്‍ നിന്നാണ് യുവാവ് ഭീഷണി സന്ദേശമയച്ചത്. ഭീഷണി സന്ദേശം വന്നതിനെ തുടര്‍ന്ന് സ്റ്റേഡിയത്തിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ഈ മാസം പതിനാലിന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള ഏകദിന ക്രിക്ക​റ്റിന് വേദിയാകുന്ന സ്റ്റേഡിയമാണിത്. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ വൻ ജനക്കൂട്ടമെത്തുമെന്നാണ് പ്രതീക്ഷ.

സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഗുജറാത്ത് പോലീസ്, എൻഎസ്‌ജി, ആർഎഎഫ്, ഹോം ഗാർഡുകൾ തുടങ്ങി വിവിധ ഏജൻസികളിലെ 11,000-ത്തിലധികം ഉദ്യോഗസ്ഥരെ അഹമ്മദാബാദിലും നരേന്ദ്ര മോദി സ്റ്റേഡിയത്തിലും വിന്യസിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top