സൈന്യത്തിൻ്റെ ട്രെയിൻ സ്ഫോടനത്തിൽ തകർക്കാൻ ശ്രമം; സൈനികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ജമ്മു കശ്മീരിൽ നിന്ന് കർണാടകയിലേക്ക് പോയസൈന്യത്തിൻ്റെ പ്രത്യേക ട്രെയിൻ സ്ഫോടനത്തിൽ അപകടപ്പെടുത്താൻ ശ്രമം. മധ്യപ്രദേശിലെ ബുർഹാൻപൂരിലാണ് സൈനികർ സഞ്ചരിച്ചിരുന്ന ട്രെയിൻ സ്‌ഫോടനം നടത്തി തകർക്കാനുള്ള ശ്രമം നടന്നത്. സഗ്ഫാത റെയിൽവേ സ്റ്റേഷനു സമീപമാണ് സംഭവം.
റെയിൽവേ ട്രാക്കിൽ നിന്നും 10 ഡിറ്റണേറ്ററുകളും കണ്ടെത്തി. ട്രെയിൻ ഡിറ്റണേറ്ററുകൾക്ക് മുകളിലൂടെ കടന്നുപോയപ്പോൾ സ്ഫോടനമുണ്ടായി. തുടർന്ന് ഡ്രൈവർ ഉടൻ ട്രെയിൻ നിർത്തിയ ശേഷം സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്), ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), റെയിൽവേ, ലോക്കൽ ലോലീസ് എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരടങ്ങുന്ന സംഘം സംയുക്തമായി സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു.
അതേസമയം ഇന്ന് പുലർച്ചെ ഉത്തർപ്രദേശിലെ കാൺപൂരിലെ പ്രേംപൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ട്രാക്കിൽ ഒഴിഞ്ഞ ഗ്യാസ് സിലിണ്ടർ കണ്ടെത്തി. ഇത് വഴി എത്തിയ ഗുഡ്സ് ട്രെയിനിൻ്റെ ലോക്കോ പൈലറ്റിൻ്റെ ശ്രദ്ധയിൽപ്പെട്ടതോടെ എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. കാൺപൂരിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ട്രെയിൻ പോകുമ്പോൾ രാവിലെ എട്ടേകാലോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
അഞ്ച് കിലോഗ്രാം കപ്പാസിറ്റിയുള്ള ശൂന്യമായ സിലിണ്ടറാണ് കണ്ടെത്തിയത്. ഇത് ട്രാക്കിൽ നിന്ന് നീക്കം ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഈ മാസം യുപിയിൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്. സെപ്തംബർ എട്ടിന് പ്രയാഗ്‌രാജിൽ നിന്ന് ഭിവാനിയിലേക്ക് പോവുകയായിരുന്ന കാളിന്ദി എക്‌സ്‌പ്രസ് ട്രാക്കിൽ എൽപിജി സിലിണ്ടർ സ്ഥാപിച്ച് പാളം തെറ്റിക്കാൻ ശ്രമിച്ചിരുന്നു
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here