ഭാര്യ തിരികെ എത്താന്‍ നാല് വയസുകാരിയെ ബലി നല്‍കാന്‍ ശ്രമിച്ചു; പ്രതിക്ക് 10 വര്‍ഷം തടവ്

പിണങ്ങിപ്പോയ ഭാര്യയെ തിരികെ എത്തിക്കാന്‍ നാല് വയസുകാരിയെ ബലിയര്‍പ്പിക്കാന്‍ ശ്രമിച്ച യുവാവിന് പത്ത് വര്‍ഷം തടവ്. പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ബിഹാറിലെ നവാഡ ജില്ലയിലെ ധർമീന്ദർ സപേരയ്ക്കാണ് ശിക്ഷ വിധിച്ചത്.

ജാഗ്രോണിലെ തൊഴിലാളിയുടെ മകളെയാണ് ധർമീന്ദർ തട്ടിക്കൊണ്ടുപോയത്. സ്കൂളില്‍ നിന്നും വീട്ടിലെത്തി പുറത്ത് കളിക്കാന്‍ പോയ നാലുവയസുകാരിയെയാണ് കാണാതായത്. ഇതോടെ പിതാവ് പോലീസില്‍ പരാതി നല്‍കി. ഒരു അജ്ഞാതനെ വീട്ടിന് സമീപത്ത് കണ്ടതായും മൊഴി നല്‍കിയിരുന്നു. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. നരബലിക്ക് പറ്റിയ സ്ഥലം അന്വേഷിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.

ചോദ്യം ചെയ്തപ്പോഴാണ് നരബലിക്കായാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്ന് വ്യക്തമായത്. ഭാര്യയെ തിരികെ ലഭിക്കാന്‍ ഒരു മന്ത്രവാദിയുടെ സഹായം തേടിയിരുന്നു. ഇയാളാണ് നരബലി നടത്തിയാല്‍ ഭാര്യ തിരികെ വരുമെന്ന് പ്രതിയോട് പറഞ്ഞത്.

വാദം നടക്കുമ്പോള്‍ വാദിയുമായി ശത്രുത ഉണ്ടായിരുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. എന്നാല്‍ ഇവര്‍ തമ്മിലുള്ള ശത്രുത തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. പോലീസ് ആണ് കുട്ടിയെ മോചിപ്പിച്ചതെന്നും കോടതി നിരീക്ഷിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top