ആറ്റിങ്ങല്‍ എംഎല്‍എയുടെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു

ആറ്റിങ്ങല്‍ എംഎല്‍എ ഒഎസ് അംബികയുടെ മകന്‍ വി വിനീത് വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ കണിയാപുരത്ത് നടന്ന വാഹനാപകടത്തിലാണ് അന്ത്യം സംഭവിച്ചത്. വിനീത് സഞ്ചരിച്ചിരുന്ന ബൈക്കും കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ 5.30ന് തിരുവനന്തപുരത്ത് നിന്നും ആറ്റിങ്ങലിലേക്ക് വരികയായിരുന്ന വിനീതിന്റെ ബൈക്കിലേക്ക് എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

വിനീത് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ഇടയ്‌ക്കോട് സര്‍വീസ് സഹകരണ സംഘം ജീവനക്കാരനുമാണ്. സിപിഎം ആറ്റിങ്ങല്‍ ഏര്യാകമ്മിറ്റി അംഗമാണ് പിതാവ് കെ വാരിജാക്ഷന്‍. സഹോദരന്‍ വി വിനീഷ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റുമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top