വോട്ട് അഭ്യര്‍ഥിച്ചുള്ള ഫ്ലക്സില്‍ മഹാവിഷ്ണുവിന്‍റെ ചിത്രവും; ആറ്റിങ്ങല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.മുരളീധരനെതിരെ പരാതി നല്‍കി എല്‍ഡിഎഫ്
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് അഭ്യര്‍ഥിച്ചുള്ള ഫ്ലക്സില്‍ മഹാവിഷ്ണുവിന്‍റെ ചിത്രമുള്‍പ്പെടുത്തി ആറ്റിങ്ങല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.മുരളീധരന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വി.മുരളീധരന്റെയും ചിത്രത്തിന് നടുവിലാണ് മഹാവിഷ്ണുവിന്‍റെ വിഗ്രഹചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടി ഇടത് മുന്നണി കമ്മിഷന് പരാതി നല്‍കി. ആറ്റിങ്ങൽ മണ്ഡലത്തിലെ വർക്കലയിലാണ് ജനാര്‍ദനസ്വാമിക്ക് പ്രണാമം എന്നെഴുതിയ ഫ്ലക്സുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
അതേസമയം സിപിഎമ്മിന്‍റെ വിരട്ടല്‍ ഇവിടെ ചിലവാകില്ലെന്ന് വി.മുരളീധരന്‍ പ്രതികരിച്ചു. “ഫ്ലെക്സിനെ ചൊല്ലി പാരതികള്‍ ഒന്നും ലഭിച്ചിട്ടില്ല. സിപിഎം കേസ് കൊടുക്കുകയാണെന്നൊക്കെ കേട്ടിരുന്നു. പണ്ടുമുതലേ എന്നെ കള്ളക്കേസുകളില്‍ കുടുക്കി സര്‍ക്കാര്‍ സര്‍വീസില്‍ സസ്പെന്‍ഷന്‍ അടക്കം വാങ്ങിതന്നവരാണ്. ഇതെല്ലം കടന്നാണ് ഇവിടെവരെ എത്തിയത്. കേസ് കൊടുത്ത് വിരട്ടാമെന്ന് കരുതുന്ന സിപിഎം ഇതുകൂടി മനസിലാക്കണം” വി.മുരളീധരന്‍ മറുപടി നല്‍കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here