പരമ്പര പിടിക്കാൻ രണ്ടും കല്പിച്ച് ഓസിസ്; ടീമിൽ വമ്പൻ മാറ്റങ്ങൾ

ബോർഡർ- ഗാവസ്‌കർ ട്രോഫി സ്വന്തമാക്കാൻ ടീമിൽ വൻ അഴിച്ചുപണിയുമായി ഓസ്ട്രേലിയ. അവസാന രണ്ട് ടെസ്റ്റുകളിലേക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ മൂന്ന് മത്സരത്തിലും ഓപ്പണറായി ഇറങ്ങിയ നഥാൻ മക്‌സ്വീനിയെ ഒഴിവാക്കി. പത്തൊമ്പതുകാരനായ സാം കോൺസ്റ്റാണ് പകരക്കാരൻ. ഇന്ത്യക്കെതിരായ പിങ്ക്‌ബോൾ സന്നാഹ മത്സരത്തിൽ ഓസീസ് പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനുവേണ്ടി കളിച്ചിരുന്ന കൗമാര താരമാണ് സാം. സെഞ്ച്വറിയും താരം നേടിയിരുന്നു.

പരുക്കേറ്റ ഫാസ്റ്റ് ബോളർ ജോഷ് ഹേസൽവുഡിനെ മാറ്റി പകരം പേസർ ജേ റിച്ചാർഡ്‌സണെ ടീമിൽ ഉൾപ്പെടുത്തി. മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഡിസംബർ 26നാണ് നാലാം ടെസ്റ്റ്. മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടതോടെയാണ് മക്‌സ്വീനിക്ക് സ്ഥാനം തെറിച്ചത്. അഡ്‌ലെയ്ഡ് ടെസ്റ്റിൽ പരിക്കുകാരണം ജോഷ് ഹേസൽവുഡ് കളിച്ചിരുന്നില്ല. പകരം സ്‌കോട്ട് ബോളണ്ടായിരുന്നു അവസാന ഇലവനിൽ ഇടം പിടിച്ചത്. ഇതോടെ മെൽബണിലും ബോളണ്ട് ആദ്യ ഇലവനിൽ ഉൾപ്പെടുമെന്നാണ് സൂചന.

അതേസമയം നാലാം ടെസ്റ്റിൻ്റെ തൊട്ടുമുമ്പായിക്കും ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. രവിചന്ദ്രൻ അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചതോടെ അടുത്ത ടെസ്റ്റിൽ രവീന്ദ്ര ജഡേജ തന്നെയാകും പ്രധാന സ്പിന്നറുടെ റോളിൽ ഇറങ്ങുക. ജഡേജയെ ഒഴിവാക്കുകയാണെങ്കിൽ വാഷിങ്ടൺ സുന്ദറിന് അവസരമൊരുങ്ങും. മൂന്ന് മത്സരങ്ങൾ പിന്നിട്ടപ്പോൾ ഇരു ടീമുകളും 1 – 1 ന് പരമ്പരയിൽ സമനിലയിൽ നിൽക്കുകയാണ്.

ഓസ്‌ട്രേലിയൻ ടീം

പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ഉസ്മാൻ ഖവാജ, സാം കോൺസ്റ്റാസ്, മാർനസ് ലാബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്‌സ് ക്യാരി, ജോഷ് ഇംഗ്ലിസ്, മിച്ചൽ സ്റ്റാർക്ക്, ഷോൺ ആബട്ട്, സ്‌കോട് ബോളാണ്ട്, നഥാൻ ലിയോൺ, ജേ റിച്ചാർഡ്‌സൺ, ബ്യൂ വെബ്സ്റ്റർ

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top