ദുരന്തനായകരായി പ്രോട്ടീസ്; ലോകകപ്പിൽ വീണ്ടും ഇന്ത്യ x ഓസീസ് ഫൈനൽ

കൊൽക്കത്ത: 2023 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. ഇന്ന് നടന്ന രണ്ടാം സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തകർത്താണ് ഓസീസ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. 1999, 2007 ഏകദിന ക്രിക്കറ്റ് ലോകകപ്പുകളുടെ സെമി ഫൈനല്‍ മത്സരങ്ങളിൽ ഇരു ടീമുകളും നേർക്കുനേർ ഏറ്റുമുട്ടിയിരുന്നു. അന്നും ഫൈനലിലേക്ക് കുതിച്ചത് ഓസീസായിരുന്നു. 1999-ലെ സെമി ഫൈനൽ സമനിലയിലായെങ്കിലും ടൂർണമെന്‍റിൽ മുമ്പ്​ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചതിന്‍റെ ആനുകൂല്യത്തിൽ ഓസീസ് ഫൈനലിൽ എത്തുകയായിരുന്നു. അന്ന് പ്രോട്ടിസിനെതിരെ നേടിയ 213 റൺസായിരുന്നു ഓസിസിന് ഇന്ന് പിന്തുടരാനുണ്ടായിരുന്നത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പ്രോട്ടീസ് 49.4 ഓവറിൽ 212 റൺസിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസുമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. ജോഷ് ഹാസിൽവുഡ്, ട്രാവിസ് ഹെഡ് എന്നിവർ ഓസീസിനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 116 പന്തിൽ 101 റൺസ് നേടിയ സെഞ്ച്വറി പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ വൻ തകർച്ചയിൽ നിന്നും കരകയറ്റിയത്. ഹെൻറിച്ച് ക്ലാസൻ 48 പന്തിൽ 47 റൺസും നേടി.

213 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 47.2 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് നേടി ലക്ഷ്യം മറികടന്നു. 48 പന്തിൽ 62 റൺസെടുത്ത ട്രാവിസ് ഹെഡാണ് ടോപ് സ്കോറർ. പ്രോട്ടീസിനായി തബ്രായിസ് ഷംസി, ജെറാൾഡ് കോർട്ടസി എന്നിവർ രണ്ട്
വിക്കറ്റ് വീതവും കേശവ് മഹാരാജ്, കാസിഗോ റബാഡ, ഐഡൻ മാർക്രം എന്നിവർ ഓരോ വിക്കറ്റ് വീതവും
വീഴ്ത്തി.

നവംബർ 19 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനൽ. ഓസീസ് ആറാം കിരീടം ലക്ഷ്യമിട്ടാണ് ലോക ഏഴാം ഫൈനലിനിറങ്ങുന്നത്. ഇന്ത്യ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് തങ്ങളുടെ നാലാം ലോകകപ്പ് കലാശ പോരാട്ടത്തിനിറങ്ങുന്നത്. 2023 ലോകകപ്പ് ഫൈനലിലേറ്റ തോൽവിക്ക് കണക്ക് തീർക്കാൻ കൂടിയായിരിക്കും ഇന്ത്യ ശനിയാഴ്ച കളത്തിറങ്ങുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top