ഓസിസിനെതിരെയും ബാറ്റിംഗ് പരാജയം; പെർത്തില്‍ ഇന്ത്യ തകർച്ചയോടെ തുടങ്ങി
ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫി ടൂർണമെൻ്റിലെ ഒന്നാം ടെസ്റ്റിൽ ബാറ്റു ചെയ്യാനിറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. 73 റൺസെടുക്കുന്നതിനിടെ ആറു വിക്കറ്റുകൾ നഷ്ടമായി. യശസ്വി ജയ്സ്വാള്‍ (0), ദേവ്ദത്ത് പടിക്കൽ (0), വിരാട് കോലി (12 പന്തില്‍ അഞ്ച്), കെ.എൽ. രാഹുൽ (74 പന്തിൽ 26),ധ്രുവ് ജുറെലുമാണ് (20 പന്തിൽ 11), വാഷിംഗ്ടൺ സുന്ദർ (15 പന്തിൽ നാല്) എന്നിവരാണ് പുറത്തായത്.
ഋഷഭ് പന്തും (42 പന്തിൽ 17), നിതീഷ് കുമാർ റെഡ്ഡി (നാല് പന്തിൽ 0) എന്നിവരാണ് ക്രീസിൽ.ജോഷ് ഹേസൽവുഡ്, മിച്ചൽ സ്റ്റാർക്ക്, മിച്ചൽ മാർഷ് എന്നിവർ ഓസിസിനായി രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. ന്യൂസിലാന്‍ഡിനെതിരെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിൽ സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങി ടൂർണമെൻ്റിന് എത്തിയ ഇന്ത്യക്ക് നിർണായകമാണ് ഓസ്ട്രേലിയൻ പര്യടനം.
ബാറ്റിംഗ് നിര നേരിട്ട തകർച്ചയാണ് കിവീസിനെതിരെ ഇന്ത്യക്ക് തിരിച്ചടിയായത്. ബാറ്റർമാർ ഇനിയും ഫോമിലേക്ക് എത്തിയിട്ടില്ല എന്ന സൂചനയാണ് പെർത്തിലെ ആദ്യ ടെസ്റ്റിൽ നിന്നും പുറത്തുവരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here