മമ്മൂട്ടിയുടെ മുഖമുള്ള സ്റ്റാമ്പ് പുറത്തിറക്കി ഓസ്‌ട്രേലിയൻ പാർലമെന്റ്
മമ്മൂട്ടിയ്ക്ക് ഓസ്‌ട്രേലിയൻ പാർലമെന്റിന്റെ ആദരവ്. ഓസ്‌ട്രേലിയൻ പാർലമെന്റിലെ ‘പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ യാണ് മമ്മൂട്ടിയെ ആദരിക്കാൻ ചടങ്ങ് സംഘാടിപ്പിച്ചത്. താരത്തിന്റെ മുഖമുള്ള പതിനായിരം പേഴ്‌സണലൈസ്ഡ് സ്റ്റാമ്പുകള്‍ ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ സഹകരണത്തോടെ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനവും പാര്‍ലമന്റ് ഹൗസ് ഹാളില്‍ നടന്നു.
ആദ്യ സ്റ്റാമ്പ് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മന്‍പ്രീത് വോറയ്ക്കു കൈമാറി പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിയുടെ പ്രതിനിധിയും പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഡോ ആന്‍ഡ്രൂ ചാള്‍ട്ടന്‍ എം.പിയും പ്രകാശനം ചെയ്തു.
ചടങ്ങിന് ആശംസകളറിയിച്ചികൊണ്ടുള്ള പ്രധാനമന്ത്രിയുടെ സന്ദേശം ആന്‍ഡ്രൂ ചാള്‍ട്ടന്‍ വായിച്ചു. ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള വ്യാപാര വാണിജ്യ സാംസ്‌കാരിക സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിനു ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ എം.പി മാരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സമിതി ആണ് ‘പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’.
അതേസമയം പോസ്റ്റൽ വകുപ്പിൽ നിശ്ചിത തുക അടച്ചാൽ ഓസ്ട്രേലിയയിൽ ആരുടെ പേരിലും സ്റ്റാമ്പ് ഇറക്കാമെന്നും, ഇത് മമ്മൂട്ടിക്കുള്ള ഓസ്ട്രേലിയൻ ആരാധകരുടെ ഗിഫ്റ്റായി കണ്ടാൽ മതിയെന്നും മെൽബണിലെ മലയാളി മാധ്യമ പ്രവർത്തകൻ തിരുവല്ലം ഭാസി ഫേസ്ബുക്കിൽ കുറിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here