സ്കൂള്‍ വിദ്യാര്‍ഥിനിയ്ക്ക് നേരെ ലൈംഗിക അതിക്രമം; നഗ്നതാ പ്രദര്‍ശനം; പോക്സോ കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

വെള്ളറട: ബസ് കാത്ത് നിന്ന പെണ്‍കുട്ടിയെ ഓട്ടോയില്‍ വിളിച്ച് കയറ്റി ലൈംഗിക അതിക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ പോക്സോ കേസില്‍ അറസ്റ്റിലായി. കുളത്തൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അനുവാണ് അറസ്റ്റിലായത്. തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
സ്റ്റോപ്പില്‍ ഇറക്കാമെന്ന് പറഞ്ഞാണ് ഓട്ടോയില്‍ കയറ്റിയത്. ഓട്ടോ കുന്നത്തുകാലില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടിയ്ക്ക് നേരെ അശ്ലീല പ്രദര്‍ശനവും ലൈംഗിക അതിക്രമവും നടത്തുകയായിരുന്നു. പെണ്‍കുട്ടി കരഞ്ഞ് ബഹളം വെച്ചപ്പോള്‍ ഇയാള്‍ ഓട്ടോ നിര്‍ത്തി.
ഇതോടെ പെണ്‍കുട്ടി ഓട്ടോയില്‍ നിന്നും പുറത്ത് ചാടി. അന്വേഷണത്തില്‍ ഓട്ടോ ഡ്രൈവറെ പോലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് അറസ്റ്റ് നടന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here