ഫ്രാന്‍സിസ് ജോര്‍ജിന് ഓട്ടോറിക്ഷ; കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍

കോട്ടയം : യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിന് ചിഹ്നം ഓട്ടോറിക്ഷ. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പ്രഥമ പരിഗണന നല്‍കിയ ഓട്ടോറിക്ഷ ചിഹ്നം തന്നെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചിരിക്കുന്നത്. നേരത്തെ പാര്‍ട്ടി മത്സരിച്ചിരുന്ന ട്രാക്ടര്‍ ഇത്തവണ കമ്മിഷന്റെ പട്ടികയില്‍ ഉണ്ടായിരുന്നില്ല. അതിനാണ് ഓട്ടോറിക്ഷ ആവശ്യപ്പെട്ടത്.

നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചതിനു പിന്നാലെയാണ് ചിഹ്നം അനുവദിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസുകാര്‍ തമ്മില്‍ മത്സരിക്കുന്ന കോട്ടയത്ത് എതിര്‍ സ്ഥാനാര്‍ത്ഥിയായ കേരള കോണ്‍ഗ്രസ് എമ്മിലെ തോമസ് ചാഴിക്കാടന്‍ രണ്ടില ചിഹ്നത്തിലാണ് മത്സരിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ തുഷാര്‍ വെള്ളാപ്പള്ളി മണ്‍കുടം ചിഹ്നത്തിലും ജനവിധി തേടുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top