ആത്മകഥാ വിവാദത്തിലെ ഗൂഡാലോചന പുറത്തുവരുമോ; ഇപിയുടെ വീട്ടിലെത്തി മൊഴിയെടുത്ത് പോലീസ്

ആത്മകഥ വിവാദത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ മൊഴി എടുത്തു. കണ്ണൂരിലെ ജയരാജന്റെ വീട്ടില്‍ വെച്ചാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്.
ആത്മകഥ പുറത്തുവന്നതുമായി ബന്ധപ്പെട്ട് ജയരാജന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. ആത്മകഥ പ്രസിദ്ധീകരിക്കുന്നതില്‍ ഡിസിയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നാണ് പോലീസിനു ലഭിച്ച വിവരം. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
ആത്മകഥ പുറത്തുപോയത് എങ്ങനെ എന്നതില്‍ ഇപിക്കും സംശയമുണ്ട്. കൃത്യമായ ഒരു ആസൂത്രണം ഇതിന് പിന്നില്‍ നടന്നതായാണ് ഇപിയും സംശയിക്കുന്നത്. ആത്മകഥ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഇപി നല്‍കിയ വിശദീകരണം സിപിഎം തള്ളിക്കളഞ്ഞിട്ടില്ല. ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നതിനു ശേഷം ഈ കാര്യത്തില്‍ പാര്‍ട്ടി തലത്തില്‍ അന്വേഷണം നടക്കാനാണ് സാധ്യത.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here