വാര്‍ത്തയില്‍ വന്നതല്ല തന്‍റെ ആത്മകഥയില്‍ ഉള്ളതെന്ന് ഇപി; വിവാദത്തിന് പിന്നില്‍ ഗൂഡാലോചന
തന്റെ പുസ്തകം എഴുതുന്നതേയുള്ളൂ എന്ന് ഇ.പി.ജയരാജന്‍. എഴുതുന്നത് ടൈപ്പ് ചെയ്യാന്‍ കൊടുക്കുന്ന സമയമാണിത്. ആ പുസ്തകം എങ്ങനെയാണ് ഇന്ന് പ്രകാശനം നടത്തുക.- ഇപി ചോദിച്ചു. തന്റെ ആത്മകഥയെക്കുറിച്ച് ഇന്ന് വന്ന വിവാദത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഇപി.
“ഇന്നത്തെ വിവാദം കൃത്രിമമായി സൃഷ്ടിച്ചതാണ്. എല്ലാം നമുക്ക് അന്വേഷിച്ച് പറയാം. ഇന്നലെ പണം പിടിച്ചപ്പോഴും എന്റെ പേരില്‍ വന്നു. ഞാന്‍ ആ ഭാഗത്തേ പോയില്ല. എന്നെക്കുറിച്ച് വാര്‍ത്ത ഉണ്ടാക്കുക, അത് ചര്‍ച്ച ചെയ്യുക ഇതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മാങ്ങയുള്ള മാവിലേ കല്ലെറിയൂ.” – ഇ.പി.ജയരാജന്‍ പറഞ്ഞു.
വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുന്ന ഇന്ന് രാവിലെയാണ് ഇപി ജയരാജന്റെ ‘കട്ടൻ ചായയും പരിപ്പുവടയും’ എന്ന പുസ്തകത്തിലെ വിവാദം ചര്‍ച്ചയായത്. പ്രകാശ് ജാവഡേക്കര്‍ വിവാദത്തില്‍ പാർട്ടി തന്നെ കേൾക്കാൻ തയ്യാറായില്ല. രണ്ടാം പിണറായി സർക്കാർ ദുർബലമാണ് എന്നൊക്കെയുള്ള പരാമര്‍ശങ്ങള്‍ പുസ്തകത്തില്‍ വന്നതാണ് വിവാദമായത്. പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർഥി സരിനെതിരെയും വിമര്‍ശനം വന്നതും വിവാദത്തെ ചൂടുപിടിപ്പിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here