കണ്ണൂരിൽ ബസിലിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു; രണ്ട് പേർ വെന്തുമരിച്ചു

കണ്ണൂർ: കതിരൂർ ആറാം മൈലിൽ മൈതാനപ്പള്ളിക്ക് സമീപം ബസുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് രണ്ട് പേർ മരിച്ചു. പാനൂര്‍ സ്വദേശികളായ അഭിലാഷ്, ഷിജിൻ എന്നിവരാണ് മരിച്ചത്. അഭിലാഷാണ് ഓട്ടോ ഓടിച്ചിരുന്നത്. ഷിജിൻ പിറകിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു രാത്രി എട്ടരയോടെ തലശ്ശേരി – കൂത്തുപറമ്പ് കെഎസ്ടിപി റോഡിലാണ് അപകടമുണ്ടായത്.

സിഎൻജി ഓട്ടോയും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് മറിഞ്ഞ ഓട്ടോയിലേക്ക് തീ പടരുകയായിരുന്നു. തീ ആളിക്കത്തിയോടെ ആര്‍ക്കും സമീപത്തേക്ക് അടുക്കാനോ തീ അണയ്ക്കാനോ കഴിഞ്ഞില്ല. കൂത്തുപറമ്പിൽ നിന്നെത്തിയ അഗ്നിശമന സേനാ യൂണിറ്റാണ് തീയണച്ചത്. ഇരുവരുടെയും മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top