അലങ്കരിച്ച വാഹനങ്ങളില്‍ ശബരിമലയാത്ര പാടില്ല, കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി

കൊച്ചി : അലങ്കരിച്ച വാഹനങ്ങളിലെ ശബരിമല തീര്‍ഥാടന യാത്ര ഒഴിവാക്കണമെന്ന് ഹൈക്കോടതി. ഭക്തരുടെ വാഹനങ്ങളില്‍ നിയമപരമല്ലാത്ത ഒരു അലങ്കരങ്ങളും അനുവദിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇത് സംബന്ധിച്ച് നേരത്തെ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്ന് സര്‍ക്കാറിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ശബരിമലയിലേക്കുള്ള തീര്‍ഥാടന വാഹനങ്ങള്‍ ഇലകളും പൂക്കളും ഉപയോഗിച്ച് അലങ്കരിക്കുന്നത് പതിവ് കാഴ്ചയാണ്.

ശബരിമലയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസുകളടക്കം ഇത്തരത്തില്‍ സര്‍വ്വീസ് നടത്താറുണ്ട്. എന്നാല്‍ ഇത് മോട്ടോര്‍ വാഹന നിയമത്തിന് എതിരാണെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. പലപ്പോഴും ഇത്തരം അലങ്കാരങ്ങള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് കോടതിയുടെ വിലയിരുത്തല്‍. ഇത് പാലിക്കാതെയുള്ള യാത്രകള്‍ക്ക് പിഴയീടാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ബോര്‍ഡ് വച്ച് വരുന്ന തീര്‍ഥാടക വാഹനങ്ങള്‍ക്കും പിഴയീടാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മണ്ഡലകാലം നവംബര്‍ 17 മുതല്‍ ആരംഭിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം വന്നിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top