ഇസ്രയേലിനെ ഇറാന്‍ ഇല്ലാതാക്കുമോ; അഞ്ച് വർഷത്തിന് ശേഷം ചലനം സൃഷ്ടിച്ച് ഖമേനിയുടെ രംഗപ്രവേശം

ഇസ്രയേലിനെതിരെയുള്ള ഇറാന്‍ മിസൈല്‍ ആക്രമണത്തിന് ശേഷമാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി പൊതുവേദിയില്‍ എത്തുന്നത്. അഞ്ച് വര്‍ഷത്തിനിടെയാണ് ഒരു വെള്ളിയാഴ്ച പ്രഭാഷണത്തിൽ അദ്ദേഹം പ്രസംഗിക്കുന്നത്. ഇസ്രയേലിനെതിരെയുള്ള താക്കീതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ നിറഞ്ഞതും.

ചെറുത്തുനിൽപ്പിൽനിന്ന് പിന്നോട്ടില്ലെന്ന് ഇന്ന് അദ്ദേഹം വ്യക്തമാക്കി. വിശ്വാസം ശക്തിപ്പെടുത്തിക്കൊണ്ട് ശത്രുവിനെതിരെ നിലയുറപ്പിക്കണമെന്നും ഖമേനി ആഹ്വാനം ചെയ്തു.

‘ഹസൻ നസ്റല്ലയെ ഇസ്രയേൽ കൊന്നത് ചതിയിലൂടെ’; നെതന്യാഹു വാക്ക് മാറ്റിയെന്ന് വെളിപ്പെടുത്തൽ

“ഹമാസിനെയും ഹിസ്ബുള്ളയെയും തോല്‍പ്പിക്കാന്‍ ഇസ്രയേലിന് സാധിക്കില്ല. ഇസ്രയേലിനെതിരേയുള്ള ഇറാന്റെ നീക്കം ഉടനെയുണ്ടാകില്ല. എന്നാല്‍ കൃത്യമായ സമയത്ത് തിരിച്ചടിയുണ്ടാകും. ഹമാസും ഹിസ്ബുള്ളയുമായി ചേര്‍ന്ന് ഇറാന്‍ പൊതുശത്രുവിനെ നശിപ്പിക്കും. ഇസ്രയേലിന് ഇറാനെ ഒരിക്കലും തോല്‍പ്പിക്കാനാകില്ല. ഇസ്രയേലിനെതിരേ മുസ്ലീം രാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കണം.” ഖമേനി പറഞ്ഞു.

ഇസ്രയേലിൽ സംഭവിച്ചതിൻ്റെ യഥാർത്ഥ്യം പുറത്ത്; ഇറാന് മറുപടി ആണവയുദ്ധത്തിലൂടെ… !!

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനും അവര്‍ പിന്തുണയ്ക്കുന്ന സംഘടനകളും വലിയ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലുള്ള ഖമേനിയുടെ രംഗപ്രവേശം വലിയ ചലനം സൃഷ്ടിച്ചിട്ടുണ്ട്. 1979ലെ ഇസ്‌ലാമിക വിപ്ലവത്തിൽ നിർണായക പങ്കുവഹിച്ച ചരിത്രപ്രസിദ്ധമായ ഇമാം ഖമീനി മസ്ജിദാണ് പ്രസംഗത്തിനായി അദ്ദേഹം തിരഞ്ഞെടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top