അയോധ്യ പ്രാണപ്രതിഷ്ഠ പൂര്‍ത്തിയായി; രാം ലല്ലയുടെ പുഞ്ചിരി വിശ്വാസികള്‍ക്ക് സ്വന്തം; ഉത്സവലഹരിയില്‍ നഗരം
January 22, 2024 2:11 PM

അയോധ്യ: അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങുകൾക്ക് നേതൃത്വം നൽകി. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രമുഖർ സാക്ഷ്യം വഹിച്ചു.
കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലക്ഷ്മീകാന്ത് ദീക്ഷിതാണ് പൂജകൾക്ക് മുഖ്യകാർമികത്വം വഹിച്ചത്.
ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് നൃത്യ ഗോപാൽ ദാസ് എന്നിവർ ശ്രീകോവിലിൽ സന്നിഹിതരായിരുന്നു. പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി 50ൽപ്പരം വാദ്യ ഉപകരണങ്ങളുടെ ‘മംഗൾ ധ്വനി’ സംഗീത പരിപാടി നടന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here