രാമക്ഷേത്ര നിർമ്മാണം മൂന്ന് മാസം കൂടി വൈകും; ഒന്നാം നിലയിലെ നിലവാരമില്ലാത്ത കല്ലുകൾ മാറ്റണമെന്നും നിർമ്മാണ കമ്മറ്റി ചെയർമാൻ

അയോധ്യ രാമക്ഷേത്രം പൂർത്തീകരിക്കുന്നത് മൂന്ന് മാസം വൈകുമെന്ന് നിർമാണ കമ്മറ്റി മേധാവി നൃപേന്ദ്ര മിശ്ര. തൊഴിലാളികളുടെ ലഭ്യതക്കുറവാണ് പ്രധാന കാരണം. ഇപ്പോൾ 200 പേരുടെ കുറവാണുള്ളത്. ചില കല്ലുകൾ മാറ്റി സ്ഥാപിക്കാനും കമ്മിറ്റി പദ്ധതിയിടുന്നു. ദുർബലവും കനം കുറഞ്ഞതുമായതിനാണ് ഇവ മാറ്റുന്നത്. പുതിയ കല്ല് സ്ഥാപിക്കുന്നത് വഴി കൂടുതൽ കാലം ഈട് നിൽക്കുന്നത് ഉറപ്പാക്കുമെന്നും മിശ്ര പറഞ്ഞു.
ALSO READ: ‘യോഗിയെ ബാബ സിദ്ദിഖിയെപ്പോലെ കൊല്ലും’; 10 ദിവസത്തിനകം രാജിവയ്ക്കണമെന്നും ഭീഷണി
8.5 ലക്ഷം ക്യുബിക് ഫീറ്റ് ചുവന്ന ‘ബൻസി പഹാർപൂർ’ കല്ലുകൾ അതിർത്തി മതിൽ നിർമ്മിക്കുന്നതിനായി ക്ഷേത്രത്തിലേക്ക് എത്തിച്ചിട്ടുണ്ട്. ആവശ്യത്തിന് തൊഴിലാളികൾ ഇല്ലാത്തത് കാരണം അതിൻ്റെയും നിർമാണം വൈകുകയാണ്. ക്ഷേത്രത്തിൻ്റെ നിർമ്മാണപുരോഗതി വിലയിരുത്താൻ യോഗം കൂടിയിരുന്നു. ഓഡിറ്റോറിയം, അതിർത്തി, പ്രദക്ഷിണ പാത എന്നിവയുൾപ്പെടെ മറ്റ് നിർമ്മാണ പ്രവർത്തനങ്ങളും സമിതി അവലോകനം ചെയ്തതായും അദ്ദേഹം അറിയിച്ചു.
ശ്രീരാമൻ്റെ കൊട്ടാരത്തിന് ചുറ്റുമുള്ള ആറ് ക്ഷേത്രങ്ങൾക്കും ഉൾപ്പെടെയുള്ള പ്രതിമകളുടെ നിർമ്മാണം ജയ്പൂരിൽ പുരോഗമിക്കുകയാണ്. ഡിസംബറോടെ ഈ പ്രതിമകൾ അയോധ്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ പ്രതിമകളും വർഷാവസാനത്തോടെ പൂർത്തിയാക്കുമെന്ന് ശിൽപി ഉറപ്പുനൽകിയിട്ടുണ്ട്. ക്ഷേത്ര സമുച്ചയത്തിനുള്ളിൽ ഇവ സ്ഥാപിക്കുന്നത് സംബന്ധിച്ച അന്തിമ നടപടിക്രമങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here